SignIn
Kerala Kaumudi Online
Sunday, 01 September 2024 5.13 AM IST

എസ്.എൻ.ഡി.പി യോഗത്തിന്റെ റിവ്യൂ ഹർജി തള്ളി

Increase Font Size Decrease Font Size Print Page
p

കൊച്ചി: എസ്.എൻ.ഡി.പി യോഗം പൊതുട്രസ്റ്റാണെന്നും ഭരണനിർവഹണത്തിന് കമ്പനി നിയമപ്രകാരം കാലോചിതമായ സ്‌കീം രൂപീകരിക്കണമെന്നുമുള്ള ജില്ലാകോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ യോഗവും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നൽകിയ പുനപ്പരിശോധനാ ഹർജി ഡിവിഷൻബെഞ്ച് നിരാകരിച്ചു. ജില്ലാ കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതിയുടെ മുൻകാല ഉത്തരവിൽ നിയമപ്പിഴവുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.

എസ്.എൻ.ഡി.പി യോഗത്തിന്റെ നിലവിലെ ഭരണസംവിധാനം ചോദ്യംചെയ്ത് ഇടുക്കി ഇരട്ടയാർ സ്വദേശി കെ.പി. ഗോപിയടക്കം നൽകിയ സിവിൽസ്യൂട്ടിൽ 2009നാണ് എറണാകുളം അഡീ. ജില്ലാകോടതി ഉത്തരവുണ്ടായത്. 2022ൽ വിധി ഹൈക്കോടതി ശരിവച്ചു. വെള്ളാപ്പള്ളി നടേശനടക്കമുള്ള യോഗം ഭാരവാഹികളെയും കൗൺസിലർമാരെയും പദവിയിൽനിന്ന് നീക്കണമെന്ന എതിർവിഭാഗത്തിന്റെ ഹർജി അന്ന് ഹൈക്കോടതി തള്ളിയിരുന്നു.
സുപ്രീംകോടതിയുടെ അനുമതിയോടെയാണ് ഇതിനെതിരേ എസ്.എൻ.ഡി.പി യോഗം റിവ്യൂഹർജി സമർപ്പിച്ചത്. പബ്ലിക് ട്രസ്റ്റ് എന്ന വാദം അന്യായത്തിൽ ഉന്നയിച്ചിരുന്നില്ലെന്നും കോടതി വിവേചനാധികാരംവച്ച് ഇങ്ങനെ തീരുമാനിച്ചത് നിയമപരമായും വസ്തുതാപരമായും ശരിയല്ലെന്നുമായിരുന്നു നിലപാട്.

സുപ്രീംകോടതിയെ സമീപിക്കും: വെള്ളാപ്പള്ളി

പുനപ്പരിശോധനാ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.