കൊച്ചി: സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന മെഡിക്കൽ ഓക്സിജന്റെ വിലവർദ്ധന ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. നഗരേഷ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
ഓക്സിജൻ പൂഴ്ത്തി വയ്ക്കുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് വില വർദ്ധിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ മേയ് 31ന് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |