കൊച്ചി: അനൂപ് രാധാകൃഷ്ണന്റെ കാർട്ടൂണിന് കേരള ലളിതകലാ അക്കാഡമി പ്രഖ്യാപിച്ച പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹൈന്ദവീയം ഫൗണ്ടേഷന്റെ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കാർട്ടൂൺ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതാണെന്നും അതിന് പുരസ്കാരം നൽകുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ദേശവിരുദ്ധമായ ചിത്രങ്ങൾക്കും കാർട്ടൂണുകൾക്കും പുരസ്കാരങ്ങൾ നൽകുന്ന അക്കാഡമിയുടെ ഗവേണിംഗ് സമിതിയെ പുറത്താക്കണമെന്നും പുരസ്കാര നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |