SignIn
Kerala Kaumudi Online
Thursday, 25 April 2024 12.04 AM IST

15 ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം

health

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 6 ആശുപത്രികൾക്ക് പുതുതായി എൻ.ക്യു.എ.എസ്. അംഗീകാരവും 9 ആശുപത്രികൾക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. കോട്ടയം പി.എച്ച്.സി. നാട്ടകം,എറണാകുളം പി.എച്ച്.സി. മുനമ്പം,തൃശൂർ പി.എച്ച്.സി. പൂമംഗലം,മലപ്പുറം എഫ്.എച്ച്.സി. കരുളായി,യു.പി.എച്ച്.സി. വേട്ടേക്കോട്,കോഴിക്കോട് പി.എച്ച്.സി. തിരുവമ്പാടി എന്നിവയാണ് പുതുതായി അംഗീകാരം നേടിയതെന്നും മന്ത്രി വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്തെ 154 ആശുപത്രികൾക്കാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായത്. 5 ജില്ലാ ആശുപത്രികൾ,4 താലൂക്ക് ആശുപത്രികൾ,8 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,39 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ,98 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.