തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ഇന്നലെ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകും. മദ്ധ്യ വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ഇടിയോട് കൂടിയ മഴ ലഭിക്കും. ഇന്നും നാളെയും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 26 വരെ കേരള - കർണാട - കലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |