കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ഫോൺ വിളിയുടെ യഥാർത്ഥ രേഖകൾ വിളിച്ചു വരുത്തണമെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നുമുള്ള അപേക്ഷ തള്ളിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് കേസിലെ പ്രതികളായ പൾസർ സുനി, നടൻ ദിലീപ്, മണികണ്ഠൻ തുടങ്ങിയവർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാൻ ഉത്തരവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |