ന്യൂഡൽഹി: 17 ഹൈക്കോടതികളിൽ ജഡ്ജിമാരായി പരിഗണിക്കേണ്ട 48 അഭിഭാഷകരുടെ ചുരക്കപ്പട്ടിക സുപ്രീംകോടതി ബാർ അസോസിയേഷന്റെ സ്ക്രീനിംഗ് സമിതി തയ്യാറാക്കി. പട്ടിക ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് സീൽ ചെയ്ത കവറിൽ കൈമാറും. ആറ് തവണ വീഡിയോ കോൺഫറൻസിലൂടെ യോഗം ചേർന്നാണ് ചുരക്കപ്പട്ടിക തയ്യാറാക്കിയത്.
സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന 69 പേരുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് അദ്ധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാണുള്ളത്.
പട്ടികയിൽ സി.കെ. ശശിയും
സുപ്രീംകോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശിയുടെ പേരും ചുരുക്കപ്പട്ടികയിലുണ്ട്. കേരള ഹൈക്കോടതിയിലേക്ക് ശശിയുടെ പേര് മാത്രമാണുള്ളത്. എറണാകുളം വടവുകോട് സ്വദേശിയാണ് സി.കെ. ശശി. 1993 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന ശശിയെ 2016ലാണ് സർക്കാരിന്റെ സ്റ്റാൻഡിംഗ് കോൺസലായി നിയമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |