കൊച്ചി: എയ്ഡഡ് പദവിയുള്ള സ്പെഷ്യൽ സ്കൂളുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ശുപാർശ നൽകാൻ സർക്കാർ 2018 ഫെബ്രുവരി ഒമ്പതിന് ഡി.പി.ഐക്ക് ഉത്തരവ് നൽകിയിരുന്നു. ശുപാർശ ലഭിച്ചിട്ടുണ്ടെങ്കിൽ ഭിന്നശേഷിക്കാരുടെ അവകാശനിയമവും ചട്ടവുമനുസരിച്ച് നടപടിയെടുക്കണമെന്നും, ശുപാർശ നൽകിയിട്ടില്ലെങ്കിൽ ഉടൻ നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. സ്പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തികസഹായം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പറവൂർ സ്വദേശി കെ.ആർ. ദിലീപൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |