SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.44 PM IST

വിഴിഞ്ഞം സംഭവത്തിൽ ഹൈക്കോടതി അക്രമത്തിന് പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്ത്?​

ee

കൊച്ചി: വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാർ എന്തു ചെയ്തെന്നും പൊലീസ് സ്റ്റേഷൻ ആക്രമണത്തിനുൾപ്പെടെ പ്രേരിപ്പിച്ചവരെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു. മേഖലയിൽ ക്രമസമാധനം ഉറപ്പാക്കാൻ സാദ്ധ്യമായ എല്ലാനടപടികളും സ്വീകരിക്കണമെന്ന് നിർദ്ദേശവും നൽകി.

തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനിയറിംഗ് പ്രൊജക്‌‌ട്‌സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം. ഹർജികൾ വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

സ്റ്റേഷൻ ആക്രമണത്തിൽ 40 പൊലീസുകാർക്ക് പരിക്കേറ്റെന്നും ക്രമസമാധാനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി എൻ. മനോജ് കുമാർ വിശദീകരിച്ചു. 3000 പേരാണ് സമരവുമായി രംഗത്തുള്ളത്. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകും.

കഴിഞ്ഞ ദിവസമുണ്ടായ നാശനഷ്ടങ്ങൾക്ക് സമരക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിന്റെ വിശദാംശങ്ങളും സർക്കാർ അറിയിച്ചു. 500 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പദ്ധതി മേഖലയിലേക്ക് ഹെവി വാഹനങ്ങൾ കടത്തിവിടാമെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സമരക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. വെള്ളിയാഴ്‌ച സമരക്കാരുമായി ചർച്ച നടത്തി ശനിയാഴ്ച വാഹനങ്ങൾ കൊണ്ടുവരാൻ സൗകര്യമൊരുക്കുമെന്നാണ് അന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇതനുസരിച്ചെത്തിയ വാഹനങ്ങളാണ് സമരക്കാർ ആക്രമിച്ചതെന്ന് നിർമ്മാണക്കമ്പനി വ്യക്തമാക്കി.

അക്രമം തടയാൻ പൊലീസ് ശ്രമിച്ചില്ല. നിയമം പാലിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കാനാണ് അവർ അക്രമം നടത്തിയത്. അക്രമം ചെറുക്കാൻ നിരോധനാജ്ഞ പുറപ്പെടുവിക്കാൻ സർക്കാർ തയ്യാറായില്ല. സർക്കാർ സംവിധാനങ്ങൾ നിസഹായരായി നോക്കി നിൽക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു.

കേന്ദ്രസേനയെക്കുറിച്ച്

മുൻവിധി വേണ്ട

അനിഷ്ട സംഭവങ്ങളുണ്ടാകാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്രസേനയെ വിളിച്ചാലും നിലവിലെ സ്ഥിതിക്ക് മാറ്റമുണ്ടാവില്ലെന്നും സർക്കാർ പറഞ്ഞു. എന്നാൽ കേന്ദ്രസേനയ്ക്ക് എന്തു ചെയ്യാൻ കഴിയുമെന്ന് സംസ്ഥാന സർക്കാരല്ല പറയേണ്ടതെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകൻ മറുപടി നൽകി. ഇക്കാര്യത്തിൽ മുൻവിധിയോ ഊഹാപോഹങ്ങളോ വേണ്ടെന്നും പറഞ്ഞു.

വി​ഴി​ഞ്ഞ​ത്ത് ​എ​ല്ലാ​ ​ആ​വ​ശ്യ​വും
അം​ഗീ​ക​രി​ക്കി​ല്ല​:​ ​തു​റ​മു​ഖ​മ​ന്ത്രി

തി​രു​വ​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ക്കാ​രു​ടെ​ ​എ​ല്ലാ​ ​ആ​വ​ശ്യ​വും​ ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​മ​ന്ത്രി​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഏ​ഴ് ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​അ​ഞ്ചും​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​ക​രി​ച്ച​താ​ണ്.​ ​പി​ന്നീ​ട് ​പു​തി​യ​ ​ഡി​മാ​ൻ​ഡു​ക​ളു​മാ​യി​ ​വ​രി​ക​യാ​യി​രു​ന്നു.​ ​ച​ർ​ച്ച​ ​ന​ട​ത്തു​മ്പോ​ൾ​ ​ആ​ലോ​ചി​ച്ച് ​പ​റ​യാ​മെ​ന്ന് ​പ​റ​ഞ്ഞ് ​പോ​കും.​ ​പി​ന്നീ​ട് ​യാ​തൊ​ന്നും​ ​അ​റി​യി​ക്കാ​റി​ല്ല.​ ​ക്ഷ​മ​യു​ടെ​ ​നെ​ല്ലി​പ്പ​ടി​ ​വ​രെ​ ​കാ​ണു​ന്ന​ ​അ​വ​സ്ഥ​യി​ൽ​ ​നി​ന്നു​ ​കൊ​ടു​ത്തി​ട്ടു​ണ്ട്.​ ​പൊ​ലീ​സു​കാ​രെ​ ​ആ​ക്ര​മി​ക്കു​ക,​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​കൈ​യേ​റു​ക,​ ​മ​റ്റു​ ​മ​ത​സ്ഥ​രെ​ ​ആ​ക്ര​മി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​പ്ര​വൃ​ത്തി​ക​ൾ​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ ​മ​ണ്ണെ​ണ്ണ​ ​സ​ബ്‌​സി​ഡി​യി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ​കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്.​ ​ഏ​ഴാ​മ​ത്തെ​ ​ആ​വ​ശ്യം​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണം​ ​നി​റു​ത്തി​വ​യ്‌​ക്ക​ണ​മെ​ന്നാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് ​ഗു​ണ​ക​ര​മാ​കു​ന്ന​ ​പ​ദ്ധ​തി,​ ​കോ​ടാ​നു​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച​ശേ​ഷം​ ​നി​റു​ത്തി​വ​യ്‌​ക്ക​ണ​മെ​ന്ന് ​ആ​രു​ ​പ​റ​ഞ്ഞാ​ലും​ ​അം​ഗീ​ക​രി​ക്കി​ല്ല.
അ​വ​ർ​ ​കോ​ട​തി​യി​ൽ​ ​കൊ​ടു​ത്ത​ ​ഉ​റ​പ്പാ​ണ് ​ലം​ഘി​ച്ച​ത്.​ ​ആ​ ​കോ​ട​തി​യി​ൽ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​ർ​ ​ജു​ഡി​ഷ്യ​ൽ​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​പ​റ​യു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ല.​ ​സ​മ​ര​ത്തി​ൽ​ ​ബാ​ഹ്യ​ ​ശ​ക്തി​ക​ളു​ടെ​ ​ഇ​ട​പെ​ട​ലു​ണ്ടോ​ ​എ​ന്ന​തു​ ​സം​ബ​ന്ധി​ച്ച് ​പ​ല​ത​ര​ത്തി​ലു​ള്ള​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​സ​ർ​ക്കാ​രി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തെ​ല്ലാം​ ​പ​രി​ശോ​ധി​ച്ച് ​വ​രി​ക​യാ​ണ്.​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ച് ​പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും​ ​അ​ഹ​മ്മ​ദ് ​ദേ​വ​ർ​കോ​വി​ൽ​ ​പ​റ​ഞ്ഞു.

നി​ർ​മ്മാ​ണം​ ​നി​റു​ത്തി
വ​യ്‌​ക്കാ​നാ​കി​ല്ല​:​ ​സ്പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ ​നി​ർ​മ്മാ​ണം​ ​നി​റു​ത്തി​ ​വ​യ്‌​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​പ​റ​ഞ്ഞു.​ ​സ​മ​ര​സ​മി​തി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്ന് ​പി​ന്മാ​റ​ണം.​ ​ക​ലാ​പ​ ​അ​ന്ത​രീ​ക്ഷം​ ​ഒ​ഴി​വാ​ക്കി​ ​നാ​ട്ടി​ൽ​ ​സ​മാ​ധാ​നം​ ​ഉ​ണ്ടാ​ക​ണം.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ഏ​ഴ് ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​അം​ഗീ​ക​രി​ച്ച​താ​ണ്.
വി​ഴി​ഞ്ഞം​ ​പ്ര​ധാ​ന​പ്പെ​ട്ട
പ​ദ്ധ​തി​:​ ​ധ​ന​മ​ന്ത്രി

വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​സം​സ്ഥാ​ന​ത്തെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​പ​ദ്ധ​തി​യാ​ണെ​ന്നും​ ​എ​ല്ലാ​വ​രെ​യും​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.​ ​പ​ദ്ധ​തി​ ​ഫി​നി​ഷിം​ഗി​ലേ​ക്ക് ​എ​ത്തു​മ്പോ​ഴാ​ണ് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ത്.​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ട്.

ക​ലാ​പ​ത്തി​നു​ള്ള​ ​ഗൂ​ഢ​ശ്ര​മം
അ​വ​സാ​നി​പ്പി​ക്ക​ണം​:​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​മേ​ഖ​ല​യി​ൽ​ ​ക​ലാ​പം​ ​സൃ​ഷ്ടി​ക്കാ​നു​ള്ള​ ​ചി​ല​ ​ശ​ക്തി​ക​ളു​ടെ
ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും​ ​സ​മ​ര​ ​കോ​ലാ​ഹ​ല​ങ്ങ​ൾ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​ത്തേ​ണ്ടി​ ​വ​രു​മെ​ന്നും​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്.​ ​നി​യ​മ​വാ​ഴ്ച​യെ​ ​കൈ​യി​ലെ​ടു​ക്കാ​നും​ ​ക​ട​ലോ​ര​ ​മേ​ഖ​ല​യി​ൽ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ക്കാ​നു​മു​ള്ള​ ​പ​രി​ശ്ര​മ​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ​ർ​ക്കാ​ർ​ ​സ്വീ​ക​രി​ക്ക​ണം.​ ​ഒ​പ്പം​ ​സ്ഥാ​പി​ത​ ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​ജ​ന​ങ്ങ​ളെ​ ​ഇ​ള​ക്കി​വി​ടു​ന്ന​വ​രെ​ ​തു​റ​ന്നു​കാ​ണി​ക്ക​ണം.

ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വി​ഴി​ഞ്ഞ​ത്തു​ണ്ടാ​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​അ​ത്യ​ന്തം​ ​ഗൗ​ര​വ​മു​ള്ള​തും​ ​അ​പ​ല​പ​നീ​യ​വു​മാ​ണ്.​ ​സ​മ​രം​ ​ജ​ന​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഒ​റ്റ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​അ​ക്ര​മ​ങ്ങ​ൾ​ ​കു​ത്തി​പ്പൊ​ക്കി​ ​ക​ട​ലോ​ര​ ​മേ​ഖ​ല​യി​ൽ​ ​സം​ഘ​ർ​ഷം​ ​സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലെ​ ​സൗ​ഹാ​ർ​ദ്ദം​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് ​പു​റ​പ്പെ​ട്ട​ ​ശ​ക്തി​ക​ൾ​ ​ക​ലാ​പം​ ​ല​ക്ഷ്യം​വ​ച്ച് ​അ​ക്ര​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ക​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​പ്ര​ധാ​ന​മാ​യ​ ​പ​ദ്ധ​തി​ക​ൾ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ​ ​അ​വ​യെ​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​തു​ട​ർ​ച്ച​യാ​യി​ ​ന​ട​ക്കു​ക​യാ​ണ്.

സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​വി​ഴി​ഞ്ഞം​ ​സ​മ​രം
പൊ​ളി​ക്കാ​ൻ​ ​ഒ​ന്നി​ക്കു​ന്നു​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി.​പി.​എ​മ്മും​ ​ബി.​ജെ.​പി​യും​ ​ഒ​ന്നി​ച്ച് ​വി​ഴി​ഞ്ഞം​ ​സ​മ​രം​ ​പൊ​ളി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ.​ ​സ​മ​ര​ങ്ങ​ളെ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​സ​ർ​ക്കാ​ർ​ ​സാ​മാ​ന്യ​ബു​ദ്ധി​ ​കാ​ട്ട​ണം.​ ​സ​മ​ര​ക്കാ​രെ​ ​പ്ര​കോ​പി​പ്പി​ക്കാ​തെ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പ​രി​ഹ​രി​ക്കു​ന്ന​തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​എ​ന്തി​നാ​ണ് ​ഇ​ത്ര​യും​ ​ഈ​ഗോ​ ​കാ​ട്ടു​ന്ന​ത്.​ ​ജ​ന​ങ്ങ​ളാ​ൽ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ​സ​ർ​ക്കാ​രി​ന് ​നാ​ല് ​വ​ർ​ഷ​മാ​യി​ ​സി​മ​ന്റ് ​ഗോ​ഡൗ​ണി​ൽ​ ​ക​ഴി​യു​ന്ന​ ​പാ​വ​ങ്ങ​ളെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​യു​ണ്ട്.​ ​തീ​ര​ദേ​ശ​വാ​സി​ക​ളെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​ ​നി​ന്നും​ ​സ​ർ​ക്കാ​ർ​ ​പി​ൻ​മാ​റു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
വി​ഴി​ഞ്ഞ​ത്തു​ണ്ടാ​യ​ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ ​പ്ര​തി​പ​ക്ഷം​ ​ഒ​രി​ക്ക​ലും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഉ​ണ്ടാ​യ​ ​അ​ക്ര​മ​ങ്ങ​ളു​ടെ​ ​പൂ​ർ​ണ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നാ​ണ്.​ ​ആ​ർ​ച്ച് ​ബി​ഷ​പ്പി​നും​ ​സ​ഹാ​യ​മെ​ത്രാ​നും​ ​എ​തി​രെ​ ​ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം​ ​ചു​മ​ത്തി​ ​ഒ​ന്നും​ ​ര​ണ്ടും​ ​പ്ര​തി​ക​ളാ​ക്കി​യ​ത് ​സ​മ​ര​ക്കാ​രെ​ ​പ്ര​കോ​പി​പ്പി​ക്കാ​നാ​ണ്.​ ​സ​മ​ര​ക്കാ​രി​ൽ​ ​ഒ​രാ​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്ത​തി​നെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​പോ​യ​ ​പ​ള്ളി​ക്ക​മ്മി​റ്റി​ക്കാ​രാ​യ​ ​നാ​ല് ​പേ​രെ​ ​കൂ​ടി​ ​അ​റ​സ്റ്റ് ​ചെ​യ്തു.
സ​മ​രം​ ​ചെ​യ്ത​ത് ​കൊ​ണ്ട് ​അ​ദാ​നി​ക്കു​ണ്ടാ​യ​ 200​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ടം​ ​ല​ത്തീ​ൻ​ ​സ​ഭ​യി​ൽ​ ​നി​ന്നും​ ​ഈ​ടാ​ക്ക​ണ​മെ​ന്ന​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം​ ​നീ​തീ​ക​രി​ക്കാ​നാ​കി​ല്ല.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​സി.​പി.​എം​ ​സ​മ​രം​ ​ചെ​യ്ത​തി​ലൂ​ടെ​ 50​ ​കൊ​ല്ല​ത്തി​നി​ടെ​ ​കേ​ര​ള​ത്തി​നു​ണ്ടാ​യ​ ​ന​ഷ്ടം​ ​നി​ക​ത്താ​ൻ​ ​എ.​കെ.​ജി​ ​സെ​ന്റ​റും​ ​സെ​ക്ര​ട്ടേ​റി​യ​റ്റും​ ​വി​റ്റാ​ലും​ ​തി​ക​യി​ല്ല.​ ​എ​ന്തി​നാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​സ​ർ​ക്കാ​ർ​ ​ഇ​ങ്ങ​നെ​ ​പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്.​ ​എ​ത്ര​യും​ ​വേ​ഗം​ ​അ​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ത​യാ​റാ​ക​ണ​മെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ ​മാ​ള​ത്തിൽ
ഒ​ളി​ച്ചി​രി​ക്കു​ന്നു​:​ ​വി.​മു​ര​ളീ​ധ​രൻ

ന്യൂ​ഡ​ൽ​ഹി​:​ ​വി​ഴി​ഞ്ഞ​ത്ത് ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​യു​ണ്ടാ​യ​ത് ​ക​ലാ​പ​മാ​ണെ​ന്നും​ ​ജ​ന​ങ്ങ​ൾ​ ​സാ​മു​ദാ​യി​ക​മാ​യി​ ​ചേ​രി​തി​രി​ഞ്ഞ് ​ഏ​റ്റു​മു​ട്ടു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട്ടി​ല്ലെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന് ​നാ​ഥ​നി​ല്ലാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മൂ​ക്കി​ൻ​ ​തു​മ്പി​ൽ​ ​ഇ​തെ​ല്ലാം​ ​സം​ഭ​വി​ക്കു​മ്പോ​ഴും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മാ​ള​ത്തി​ലൊ​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

ത​ല​സ്ഥാ​ന​ ​ന​ഗ​രി​യി​ൽ​ ​ര​ണ്ട് ​മ​ന്ത്രി​മാ​രു​ണ്ടാ​യി​ട്ടും​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​തും​ ​സ​ർ​വ​ക​ക്ഷി​യോ​ഗം​ ​വി​ളി​ച്ച​തും​ ​ക​ള​ക്ട​ർ​ ​മാ​ത്ര​മാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​ജാ​ഗ്ര​ത​ക്കു​റ​വും​ ​മെ​ല്ലെ​പ്പോ​ക്കും​ ​ഇ​നി​യെ​ങ്കി​ലും​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​സം​സ്ഥാ​ന​ത്തി​ന് ​അ​നി​വാ​ര്യ​മാ​യ​ ​പ​ദ്ധ​തി​യാ​ണ്.​ ​അ​തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​പ​റ​ഞ്ഞു​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​സാ​ധി​ച്ചി​ട്ടി​ല്ല.

ജ​ന​ങ്ങ​ളെ​ ​വെ​ല്ലു​വി​ളി​ച്ച് ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്നും​ ​പി​ൻ​മാ​റു​ന്ന​ത്.​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യം​ ​പ​ദ്ധ​തി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ​ആ​വ​ർ​ത്തി​ച്ച് ​വ്യ​ക്ത​മാ​ക്കി​യ​താ​ണ്.​ ​ജ​ന​ങ്ങ​ളു​ടെ​ ​നി​കു​തി​പ്പ​ണം​ ​സ്ഥാ​പി​ത​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​ധൂ​ർ​ത്ത​ടി​ക്കാ​ൻ​ ​കേ​ന്ദ്രം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​നേ​ര​ത്തെ​ ​ഉ​റ​പ്പാ​യി​രു​ന്നു.​ ​പ​ദ്ധ​തി​യു​ടെ​ ​ന​ട​ത്തി​പ്പി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ൾ​ ​വി.​മു​ര​ളീ​ധ​ര​ന് ​കാ​ര്യ​ങ്ങ​ള​റി​യി​ല്ലെ​ന്നാ​യി​രു​ന്നു​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​രു​ടെ​ ​പ​രി​ഹാ​സം.​ ​വ​ന്ദേ​ ​ഭാ​ര​ത് ​ട്രെ​യി​നു​ക​ൾ​ ​ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​കേ​ര​ള​ത്തി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തും.

വി​ഴി​ഞ്ഞ​ത്ത് ​സ​ർ​ക്കാ​രി​ന്
ഇ​ര​ട്ട​ത്താ​പ്പ്:​ ​സു​രേ​ന്ദ്രൻ

കോ​ഴി​ക്കോ​ട്:​ ​ശ​ബ​രി​മ​ല​യി​ൽ​ ​പൊ​ലീ​സ് ​എ​ടു​ത്ത​ ​സ​മീ​പ​ന​വും​ ​വി​ഴി​ഞ്ഞ​ത്ത് ​എ​ടു​ക്കു​ന്ന​ ​സ​മീ​പ​ന​വും​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ര​ട്ട​ത്താ​പ്പാ​ണ് ​വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​പ്ര​തി​പ​ക്ഷം​ ​പ​ര​സ്യ​മാ​യും​ ​ഭ​ര​ണ​പ​ക്ഷം​ ​ര​ഹ​സ്യ​മാ​യും​ ​സ​മ​ര​ത്തി​നൊ​പ്പ​മാ​ണ്.​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​ആ​ക്ര​മി​ക്കു​ക​യും​ ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ക​ർ​ക്കു​ക​യും​ ​ചെ​യ്ത​വ​ർ​ക്കെ​തി​രെ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​പൊ​ലീ​സ് ​ത​യ്യാ​റാ​വാ​ത്ത​ത് ​ഗൂ​ഢാ​ലോ​ച​ന​യാ​ണ്.

മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​ച​ര​ട് ​വ​ലി​ക്കു​ക​യാ​ണ്.​ ​സി.​പി.​എം​ ​ഒ​രു​ ​വ​ശ​ത്ത് ​സ​മ​ര​ക്കാ​രെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​മ​റു​വ​ശ​ത്ത് ​വി​ക​സ​ന​ത്തി​നോ​ടൊ​പ്പ​മാ​ണെ​ന്ന് ​കാ​ണി​ക്കാ​ൻ​ ​പാ​ഴ്ശ്ര​മം​ ​ന​ട​ത്തു​ക​യു​മാ​ണ്.​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​ത്തി​ൽ​ ​കൂ​ടം​കു​ളം​ ​സ​മ​ര​നാ​യ​ക​ൻ​ ​പ​ങ്കെ​ടു​ത്ത​ത് ​അ​ന്വേ​ഷി​ക്ക​ണം.​ ​പ​ദ്ധ​തി​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​നീ​ക്കം​ ​ബി.​ജെ.​പി​ ​അ​നു​വ​ദി​ച്ചു​ ​കൊ​ടു​ക്കി​ല്ല.

സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ത​യ്യാ​റാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​തെ​റ്റ് ​സ​മ്മ​തി​ച്ച് ​ജ​ന​ങ്ങ​ളോ​ട് ​മാ​പ്പ് ​പ​റ​യ​ണം.​ ​ജ​പ്പാ​നി​ലെ​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​ ​സാ​മ​ഗ്രി​ക​ൾ​ ​വാ​ങ്ങി​ ​ഇ​വി​ടെ​ ​ജ​ന​ങ്ങ​ളെ​ ​വ​ഴി​യാ​ധാ​ര​മാ​ക്കാ​മെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​തി​ബു​ദ്ധി​ക്കാ​ണ് ​തി​രി​ച്ച​ടി​യു​ണ്ടാ​യ​ത്.

വി​ഴി​ഞ്ഞം​ ​സം​ഘ​ർ​ഷം​:​ ​കേ​ന്ദ്ര​സേ​ന​യെ
ഏ​ൽ​പി​ക്ക​ണ​മെ​ന്ന് ​പി.​കെ.​കൃ​ഷ്ണ​ദാ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ലാ​പ​കാ​രി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​ക​യ്യും​ ​കെ​ട്ടി​ ​നി​ൽ​ക്കു​ന്ന​ ​പൊ​ലീ​സ് ​കേ​ര​ള​ത്തി​ന് ​നാ​ണ​ക്കേ​ടാ​ണെ​ന്നും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നു​ണ്ടെ​ങ്കി​ൽ​ ​കേ​ന്ദ്ര​സേ​ന​യെ​ ​വി​ളി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​ബി.​ജെ.​പി​ ​ദേ​ശീ​യ​ ​നി​ർ​വാ​ഹ​ക​സ​മി​തി​ ​അം​ഗം​ ​പി.​കെ.​കൃ​ഷ്ണ​ദാ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ക​ലാ​പം​ ​ന​ട​ക്കു​മ്പോ​ൾ​ ​ച​ർ​ച്ച​ ​ന​ട​ത്തു​ക​യ​ല്ല​ ​ക​ലാ​പം​ ​അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണ് ​വേ​ണ്ട​ത്.​ ​വി​ഴി​ഞ്ഞ​ത്ത് ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗം​ ​ദ​യ​നീ​യ​മാ​യി​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ 144​ ​പ്ര​ഖ്യാ​പി​ക്ക​ണ്ടാ​യെ​ന്ന് ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞ​ത് ​എ​ന്തി​നാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്ക​ണം.​ ​ക​ലാ​പം​ ​ന​ട​ത്തി​യ​വ​ർ​ക്ക് ​സ്റ്റേ​ഷ​ൻ​ ​ജാ​മ്യം​ ​കി​ട്ടു​ന്ന​ ​വ​കു​പ്പു​ക​ളാ​ണ് ​ചു​മ​ത്തി​യ​തെ​ന്നും​ ​പി.​കെ​ ​കൃ​ഷ്ണ​ദാ​സ് ​കു​റ്റ​പ്പെ​ടു​ത്തി.

സൂ​സൈ​പാ​ക്യ​ത്തി​ന്റെ​ ​തു​റ​മു​ഖ​ ​അ​നു​കൂ​ല​ ​വീ​ഡി​യോ​ ​വൈ​റൽ

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തെ​ ​അ​നു​കൂ​ലി​ച്ച് ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​ ​മു​ൻ​ ​ആ​ർ​ച്ച്ബി​ഷ​പ്പ് ​എം.​സൂ​സൈ​പാ​ക്യം​ ​മു​മ്പ് ​സം​സാ​രി​ച്ച​ ​വീ​ഡി​യോ​ ​സാ​മൂ​ഹ്യ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ഇ​ന്ന​ലെ​ ​വൈ​റ​ലാ​യി.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖം​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തി​ന് ​വ​ള​രെ​ ​അ​ത്യാ​വ​ശ്യ​മാ​യ​ ​കാ​ര്യ​മാ​ണെ​ന്നും​ ​അ​തു​ണ്ടാ​ക്കു​ന്ന​ ​സാ​ദ്ധ്യ​ത​ക​ൾ​ ​വ​ലു​താ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​വീ​ഡി​യോ​യി​ൽ​ ​പ​റ​യു​ന്നു.​ ​തു​റ​മു​ഖ​ ​പ​ദ്ധ​തി​യെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു​വെ​ന്നും​ ​അ​തി​ന്റെ​ ​സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യി​ ​സം​ഘ​ടി​ത​മാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും​ ​സൂ​സൈ​പാ​ക്യം​ ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്നു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.