കൊച്ചി: ഇടതു മുന്നണിയുടെ രാജ്ഭവൻ മാർച്ചിൽ സർക്കാർ ജീവനക്കാർ പങ്കെടുക്കുന്നതു വിലക്കണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടില്ല. അതേസമയം, സർക്കാർ ജീവനക്കാർ മാർച്ചിൽ പങ്കെടുക്കുന്നതിനെതിരെ ഹർജിക്കാരൻ നൽകിയ നിവേദനം പരിഗണിക്കാൻ ചീഫ് സെക്രട്ടറിക്ക് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.
മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നതിന് രേഖകളുണ്ടോയെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. രേഖകളില്ലെന്നും ജീവനക്കാർക്ക് സമരത്തിൽ പങ്കെടുക്കാൻ വിലക്കുള്ളതിനാൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയതാണെന്നും സുരേന്ദ്രന്റെ അഭിഭാഷകൻ വിശദീകരിച്ചു. മാർച്ച് തുടങ്ങിക്കഴിഞ്ഞെന്നും രാജ്ഭവന് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചതിനെ തുടർന്നാണ് കോടതി ഹർജി തീർപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |