ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃസ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയതിന്റെ സ്നേഹാദരവായി യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴീലുള്ള സ്കൂളിലെ ജീവനക്കാർ 32 സ്നേഹവീടുകൾ നിർമ്മിച്ചു നൽകും.
'ഒരു വിദ്യാലയം ഒരു വീട് "എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചേർത്തല എസ്.എൻ.ട്രസ്റ്റ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ വീടിന് ശിലയിട്ട് റി വെള്ളാപ്പള്ളി നിർവഹിച്ചു. ഈ സമയം,കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് 31 വീടുകളുടെയും ശിലാസ്ഥാപനവും നടത്തി. മൂന്നു മാസത്തിനുള്ളിൽ 32 വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കി ഒരു വേദിയിൽ വച്ച് താക്കോൽ കൈമാറും.
. കണിച്ചുകുളങ്ങരയിൽ നടന്ന ചടങ്ങിൽ യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ,എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ചള്ളിയിൽ സ്വാമിനാഥൻ,കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ.ബാബു, വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ, പ്രിൻസിപ്പൽ യു.ജയൻ,എച്ച്.എം. ടി.കെ. പ്രശോഭ, പി.ടി.എ പ്രസിഡന്റ് സിബി നടേശ്,പഞ്ചായത്ത് അംഗം സജിമോൻ, സ്റ്റാഫ് സെക്രട്ടറി സുദീപ് പി.ദാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |