തിരുവനന്തപുരം: വിവാഹപാർട്ടികൾക്ക് ഒരുമണിക്കൂർ പർച്ചേസ് നടത്താൻ ജുവലറികളും ടെസ്റ്റയിൽസും തുറന്ന് കൊടുക്കാനും ഇവിടങ്ങളിൽ നിന്ന് ഹോംഡെലിവറി നടത്താനും ലോക്ക് ഡൗണിൽ ഇളവ് അനുവദിച്ച് ഇന്നലെ ദുരന്തനിവാരണവകുപ്പ് ഉത്തരവിറക്കി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.പിന്നാലെയാണ് ഉത്തരവിറങ്ങിയത്. കൂടാതെ ടാക്സ് കൺസൾട്ടന്റുമാർ,ജി.എസ്.ടി.പ്രാക്ടീഷണർമാർ എന്നിവർക്ക് ആഴ്ചയിൽ വ്യാഴം,വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാനും ഇളവ് അനുവദിച്ചു.ടെലികോം വിഭാഗത്തെ അവശ്യ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |