തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങരുതെന്ന് ഡി.ജി.പി അനിൽകാന്തിന്റെ സർക്കുലർ. എസ്.എച്ച്.ഒ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്റി നടത്തിയ യോഗത്തിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് സർക്കുലർ. ഇവ കർശനമായി പാലിക്കണം. സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുകയാണെങ്കിൽ ഇന്റലിജൻസ് ക്ലിയറൻസ് വേണം. സ്വകാര്യ പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം. മണ്ണ്, മണൽ, റിയൽ എസ്റ്റേറ്റ് മാഫിയ ബന്ധമുള്ളവരുമായി പൊലീസ് ഒരുതരത്തിലും ഇടപെടരുത്. പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. പരാതി നൽകാനെത്തുന്നവരെ കൊണ്ട് സ്റ്റേഷനറി സാധാനങ്ങൾ വാങ്ങരുത് തുടങ്ങിയ നിർദേശങ്ങളാണ് സർക്കുലറായി പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |