തിരുവനന്തപുരം: പാകിസ്ഥാൻ ചാരസംഘടനകളുടെ ഹണിട്രാപ്പിൽ കുടുങ്ങരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പി അനിൽകാന്ത് മുന്നറിയിപ്പ് നൽകിയത് കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്ന് പൊലീസ് ആസ്ഥാനം. എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പൊലീസുകാരെയും വിവരമറിയിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. പ്രതിരോധ സേനകൾക്കായിരുന്നു പ്രധാന ജാഗ്രതാ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി സർക്കുലർ ഇറക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ സ്ത്രീകളെ ഉപയോഗിച്ചാണ് പാക് സംഘങ്ങൾ വിവരങ്ങൾ ചോർത്തുന്നത്. പരിചയമില്ലാത്ത സ്ത്രീകളുമായി സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെടുന്നത് ഉദ്യോഗസ്ഥർ ഒഴിവാക്കണം. ഇത്തരം നീക്കങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസ് ആസ്ഥാനത്ത് അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |