തിരുവനന്തപുരം: ഹയർസെക്കൻഡറി തുല്യതാപരീക്ഷയിൽ മികച്ച വിജയവുമായി സംസ്ഥാനത്തെ 67 ജനപ്രതിനിധികൾ. പഞ്ചായത്ത് മെമ്പർമാർ മുതൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ വരെയുളളവരാണ് സാക്ഷരതാമിഷന്റെ ഹയർസെക്കൻഡറി തുല്യതാ കോഴ്സുകൾ പഠിച്ച് വിജയികളായത്. വിജയികളായ 67 ജനപ്രതിനിധികളിൽ 53 സ്ത്രീകളും 14 പുരുഷൻമാരുമാണുള്ളത്.31 ഗ്രാമപഞ്ചായത്ത് മെമ്പർമാർ, 2 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഒരു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, 7 ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ വിജയിച്ചവരിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ പഠിതാക്കൾ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലാണ് കൂടുതൽ വിജയികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |