SignIn
Kerala Kaumudi Online
Sunday, 01 September 2024 5.17 AM IST

സാദ്ധ്യതയേറി എച്ച്.വി.എ.സി കോഴ്‌സുകൾ

Increase Font Size Decrease Font Size Print Page
p

രാജ്യത്ത് എച്ച്.വി.എ.സി മേഖലയിൽ (ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടിഷനിംഗ്) വൻ വളർച്ചാനിരക്കാണ്. എച്ച്.വി.എ.സിയുടെ വാർഷിക വളർച്ചാ നിരക്ക് 15.8 ശതമാനമാണ്. 2030 ഓടുകൂടി ഈ മേഖല 30 ബില്യൺ യു.എസ് ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.

ഹീറ്റിംഗ്, വെന്റിലേഷൻ, എയർകണ്ടിഷനിംഗ് മേഖലയിൽ ഇന്റലിജന്റ് സൊല്യൂഷൻസ് ആണ് രൂപപ്പെട്ടുവരുന്നത്. ഇതിനുതകുന്ന രീതിയിലുള്ള കൺട്രോൾ സിസ്റ്റം, റിയൽ ടൈം മോണിറ്ററിംഗ് എന്നിവ പ്രാവർത്തികമാക്കിവരുന്നു. ഊർജ ഉപയോഗം കുറയ്ക്കാനുതകുന്ന സിസ്റ്റത്തിന് പ്രാധാന്യമേറുകയാണ്. കുറഞ്ഞ ചെലവിൽ ഫലപ്രദമായ ഊർജ്ജദായക പദ്ധതികളാണ് രൂപപ്പെട്ടുവരുന്നത്.

എച്ച്.വി.എ.സി മേഖലയിൽ മികച്ച തൊഴിൽ ലഭിക്കാനുതകുന്ന നിരവധി കോഴ്‌സുകളുണ്ട്. ബിരുദ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് എൻജിനിയറിംഗ് പ്രോഗ്രാമുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇതുമായി ബന്ധപ്പെട്ട മാനേജീരിയൽ തലത്തിലുള്ള സ്‌കിൽ വികസന കോഴ്‌സുകളുണ്ട്. ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് യഥാക്രമം സൂപ്പർവൈസറി, ടെക്‌നിഷ്യൻ ലെവൽ കോഴ്‌സുകളുണ്ട്. ടെക്‌നോളജി രംഗത്ത് എച്ച്.വി.എ.സി എൻജിനിയറിംഗ് മേഖലയിൽ വിദേശരാജ്യങ്ങളിലുൾപ്പെടെ കൂടുതൽ തൊഴിലുകൾ രൂപപ്പെട്ടുവരുന്നു. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് അവസരങ്ങളേറെയും. എച്ച്.വി.എ.സിയിൽ പ്രത്യേകം ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുമുണ്ട്.

മികച്ച എച്ച്.വി.എ.സി കോഴ്‌സുകൾ സ്വകാര്യ മേഖലയിലാണ് ഏറെയും. നാഷണൽ സ്‌കിൽ വികസന കോർപ്പറേഷന്റെ അംഗീകാരമുള്ള കോഴ്‌സുകൾക്ക് രാജ്യത്തിനകത്തും വിദേശത്തും സാദ്ധ്യതകളുണ്ട്. 150- 400 മണിക്കൂർ ദൈർഘ്യമുള്ള സ്‌കിൽ വികസന കോഴ്‌സുകളുണ്ട്. ബേസിക് കോഴ്‌സുകൾക്കനുസരിച്ച് വിവിധ കോഴ്‌സുകൾ പഠിക്കാം. ഏറ്റവും കൂടുതൽ സാദ്ധ്യതയുള്ളത് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബി.ടെക് , ഡിപ്ലോമ, ഐ.ടി.ഐ/ഐ.ടി.സി സർട്ടിഫിക്കറ്റ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ്.

എച്ച്.വി.എ.സിയിൽ 370 മണിക്കൂർ വരെ ദൈർഘ്യമുള്ള സ്‌കിൽ വികസന ഡിസൈൻ കോഴ്‌സുകളുണ്ട്. നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ നാലുമാസം ദൈർഘ്യമുള്ള എയർ കണ്ടിഷണർ കോഴ്‌സ് നടത്തുന്നുണ്ട്. കൂടാതെ മാസ്റ്റർ കൺട്രോൾ, ക്വാളിറ്റി കൺട്രോൾ, ഡിസൈൻ, എം.ഇ.പി, റഫ്രിജറേഷൻ ആൻഡ് എയർകണ്ടിഷനിംഗ് കോഴ്‌സുകളുമുണ്ട്. ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ രണ്ടുമാസം മുതൽ മൂന്നുമാസം വരെ ദൈർഘ്യമുള്ള പരിശീലന കോഴ്‌സുകളുണ്ട്.

വ്യവസായ മേഖലയുടെ താത്പര്യത്തിനനുസരിച്ച്, വിദ്യാർത്ഥിയുടെ പ്രാഥമിക യോഗ്യത വിലയിരുത്തി കോഴ്‌സുകൾക്ക് ചേരാം. വിദേശരാജ്യങ്ങളിൽ പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ എച്ച്.വി.എ.സിക്ക് സാദ്ധ്യതകളേറെയാണ്. യു.കെ സെക്ടർ കൗൺസിൽ, സ്‌കോട്ടിഷ് ക്വാളിഫിക്കേഷൻ അതോറിറ്റി, യു.എസ് സ്‌കിൽ കൗൺസിൽ, യൂറോപ്പ്യൻ സെക്ടർ കൗൺസിൽ, ഓസ്‌ട്രേലിയ സ്‌കിൽ കൗൺസിൽ എന്നിവയുടെ സർട്ടിഫിക്കേഷനുള്ള പ്രോഗ്രാമുകൾ പൂർത്തിയാക്കിയാൽ യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളിൽ തൊഴിൽ ചെയ്യാം. കാലാവസ്ഥാ മാറ്റവും ആഗോള താപനവും എച്ച്.വി.എ.സിയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നു. www.nsdcindia.org.

സൗ​ജ​ന്യ​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യി​ൽ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​കു​ടും​ബ​ശ്രീ​ ​മു​ഖേ​ന​ ​ന​ട​പ്പാ​ക്കി​ ​വ​രു​ന്ന​ ​ദീ​ൻ​ ​ദ​യാ​ൽ​ ​ഉ​പാ​ധ്യാ​യ​ ​ഗ്രാ​മീ​ൺ​ ​കൗ​ശ​ല്യ​ ​യോ​ജ​ന​(​ഡി.​ഡി.​യു.​ജി.​കെ.​വൈ​)​ ​സൗ​ജ​ന്യ​ ​തൊ​ഴി​ൽ​ ​പ​രി​ശീ​ല​ന​ ​പ​ദ്ധ​തി​യി​ലേ​ക്ക് 3000​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​സ​രം.​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റി​ലേ​ക്ക് ​ഗ്രാ​മീ​ണ​ ​മേ​ഖ​ല​യി​ലെ​ 18​നും​ 35​നും​ ​ഇ​ട​യി​ൽ​ ​പ്രാ​യ​മു​ള്ള​ ​തൊ​ഴി​ൽ​ര​ഹി​ത​രാ​യ​ ​യു​വ​തീ​-​യു​വാ​ക്ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.
ഫു​ഡ് ​ആ​ൻ​ഡ് ​ബി​വ​റേ​ജ്,​ ​വെ​ബ് ​ഡെ​വ​ല​പ്പ​ർ,​ ​മ​ൾ​ട്ടി​ ​സ്‌​കി​ൽ​ ​ടെ​ക്‌​നി​ഷ്യ​ൻ,​ ​ഒ​പ്റ്റി​ക്ക​ൽ​ ​ഫൈ​ബ​ർ​ ​ടെ​ക്‌​നി​ഷ്യ​ൻ,​ ​ജ​ന​റ​ൽ​ ​ഡ്യൂ​ട്ടി​ ​അ​സി​സ്റ്റ​ന്റ്,​ ​സി.​സി.​ടി.​വി​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഫ്ര​ണ്ട് ​ഓ​ഫീ​സ് ​അ​സി​സ്റ്റ​ന്റ്,​ ​ഏ​റോ​സ്‌​പെ​യ്‌​സ് ​സി.​എ​ൻ.​സി​ ​തു​ട​ങ്ങി​ ​നാ​ല്പ​തോ​ളം​ ​കോ​ഴ്‌​സു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ള്ള​ത്.​ ​പ​ത്താം​ ​ക്‌​ളാ​സ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ ​മു​ത​ൽ​ ​ബി​രു​ദ​ ​ധാ​രി​ക​ൾ​ക്ക് ​വ​രെ​ ​യോ​ഗ്യ​ത​യ​നു​സ​രി​ച്ച് ​മൂ​ന്ന് ​മു​ത​ൽ​ ​ഒ​ൻ​പ​ത് ​മാ​സം​വ​രെ​യു​ള്ള​ ​കോ​ഴ്‌​സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​കോ​ഴ്‌​സ് ​ഫീ,​ ​താ​മ​സം,​ ​ഭ​ക്ഷ​ണം​ ​തു​ട​ങ്ങി​യ​വ​ ​സൗ​ജ​ന്യ​മാ​ണ്.
കോ​ഴ്‌​സു​ക​ളെ​ ​കു​റി​ച്ച് ​വി​ശ​ദ​മാ​യി​ ​അ​റി​യു​ന്ന​തി​ന് ​k​u​d​u​m​b​a​s​h​r​e​e.​o​r​g​/​d​d​u​g​k​y​c​o​u​r​s​e​s​ ​ലി​ങ്കി​ലോ​ 0471​ ​-3586525,​ 0484​-2959595,​ 0487​-2962517,​ 0495​-2766160​ ​എ​ന്നീ​ ​ന​മ്പ​റു​ക​ളി​ലോ​ ​ബ​ന്ധ​പ്പെ​ടാം.

ഒ​ഡെ​പെ​ക്റി​ക്രൂ​ട്ട്മെ​ൻ​റ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​മാ​യ​ ​ഒ​ഡെ​പെ​ക് ​വ​ഴി​ ​യു.​ ​എ.​ ​ഇ​ ​-​ലെ​ ​പ്ര​മു​ഖ​ ​ക​മ്പ​നി​യി​ലേ​ക്ക് ​ഇ.​എ​ൽ.​വി.​ ​ഫോ​ർ​മാ​ൻ,​ ​ഇ.​എ​ൽ.​വി.​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹെ​ൽ​പ്പ​ർ​ ​എ​ന്നീ​ ​ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് ​അ​നു​യോ​ജ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​വ​സ​രം.​ ​ഇ.​എ​ൽ.​വി.​ ​ടെ​ക്‌​നി​ക്ക​ൽ​ ​ഹെ​ൽ​പ്പ​ർ​:​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഐ​ടി​ ​ഐ​ ​/​ഡി​പ്ലോ​മ​ ​പാ​സാ​യ​ ​ഇ.​എ​ൽ.​ ​വി​/​ഐ.​ടി​ ​മേ​ഖ​ല​യി​ൽ​ ​കു​റ​ഞ്ഞ​ത് ​ര​ണ്ടു​ ​മു​ത​ൽ​ ​മൂ​ന്നു​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ശ​മ്പ​ളം​ ​-​ ​A​E​D​ 1,400.
ഇ.​എ​ൽ.​വി.​ ​ഫോ​ർ​മാ​ൻ​:​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​/​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ഐ​ടി​ ​ഐ​ ​/​ ​ഡി​പ്ലോ​മ​ ​പാ​സ്സാ​യ​ ​ഇ.​എ​ൽ.​ ​വി​ ​സി​സ്റ്റം​ ​ഇ​ൻ​സ്റ്റാ​ളേ​ഷ​ൻ,​ ​ടെ​സ്റ്റിം​ഗ്,​ ​ക​മ്മി​ഷ​നിം​ഗ് ​വ​ർ​ക്കി​ൽ​ ​കു​റ​ഞ്ഞ​ത് ​ര​ണ്ടു​ ​മു​ത​ൽ​ ​അ​ഞ്ചു​ ​വ​ർ​ഷം​ ​പ്ര​വ​ർ​ത്തി​ ​പ​രി​ച​യ​മു​ള്ള​വ​ർ​ക്കു​ ​അ​പേ​ക്ഷി​ക്കാം.​ ​യു​ ​എ​ ​ഇ​ ​ലൈ​സ​ൻ​സ് ​/​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​ശ​മ്പ​ളം​ ​-​ ​A​E​D​ 2,000.
താ​ൽ​പ​ര്യ​മു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​ബ​യോ​ഡാ​റ്റ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​തൊ​ഴി​ൽ​ ​പ​രി​ച​യം,​ ​പാ​സ്സ്പോ​ർ​ട്ട് ​എ​ന്നി​വ​ ​സ​ഹി​തം​ ​മാ​ർ​ച്ച് 11​-​ന് ​മു​മ്പ് ​j​o​b​s​@​o​d​e​p​c.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​പേ​ക്ഷ​ ​അ​യ​ക്കേ​ണ്ട​താ​ണ്.​വി​സ,​ ​താ​മ​സ​സൗ​ക​ര്യം​ ​എ​ന്നി​വ​ ​സൗ​ജ​ന്യം.​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​o​d​e​p​c.​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ഫോ​ൺ​:​ 0471​ 2329440​/41​/42​/45

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HVAC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.