SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.18 AM IST

വിഗ്രഹത്തിന് താഴെ മനുഷ്യന്റെ തല, അന്വേഷണവുമായി തെലങ്കാന പൊലീസ്

p

ഹൈദരാബാദ് : തെലങ്കാനയിലെ നാൽഗോണ്ട ജില്ലയിൽ റോഡരികിലുള്ള ഒരു ആരാധനാലയത്തിലെ കൂറ്റൻ വിഗ്രഹത്തിന് സമീപം യുവാവിന്റെ ഛേദിക്കപ്പെട്ട തല കണ്ടെത്തി. ഏകദേശം മുപ്പത് വയസ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കേസന്വേഷണത്തിനായി എട്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. യുവാവിന്റെ ശരീര ഭാഗങ്ങൾ ഇതുവരെ കണ്ടെത്തിയില്ല.

വിഗ്രഹത്തിന് ചുവട്ടിൽ നിന്ന് തല കണ്ടെടുത്ത പശ്ചാത്തലത്തിൽ നരബലിയുമായി ബന്ധപ്പെട്ട കൊലപാതകമാണോ ഇതെന്നാണ് പൊലീസിന്റെ സംശയം. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം തല ഇവിടെ കൊണ്ടുവച്ചതാകാമെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. യുവാവിന്റെ മുഖത്തിന്റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേ സമയം, സമീപ പ്രദേശമായ സൂര്യപേട്ടയിൽ നിന്ന് രണ്ടുവർഷം മുന്നേ കാണാതായ മാനസിക പ്രശ്നങ്ങളുള്ള 30കാരനുമായി പൊലീസ് പുറത്തുവിട്ട ചിത്രത്തിന് സാദൃശ്യമുണ്ടെന്ന് അവകാശപ്പെട്ട് അയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDOLS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.