SignIn
Kerala Kaumudi Online
Friday, 19 April 2024 8.48 AM IST

ഐ.എഫ്.എഫ്.കെ: ആദ്യദിനം 5000 കടന്ന് രജിസ്ട്രേഷൻ

ee

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബർ 9 മുതൽ 16 വരെ നടക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 5000 ലധികം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്‌തു. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തമായിരുന്നു രജിസ്ട്രേഷന്റെ ആദ്യമണിക്കൂറുകളിൽ. ഇത്തവണയും വിദ്യാർത്ഥി വിഭാഗത്തിന് ഇരട്ടി പാസുകൾ അനുവദിച്ചു. 1500 പാസുകൾ 3000 ആക്കി ഉയർത്തി.

14 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 11,000ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാം. www.iffk.in എന്ന ലിങ്കിൽ രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാർത്ഥികൾക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ച ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 180 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EEE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.