സ്‌കോൾ - കേരളയിൽ അനധികൃത നിയമനത്തിന് നീക്കമെന്ന്

Friday 07 December 2018 1:49 AM IST
illegal-recruitment

തിരുവനന്തപുരം:സർക്കാരിന് കീഴിലെ സ്റ്റേറ്റ് ഓപ്പൺ സ്‌കൂളിനെ പുനഃസംഘടിപ്പിച്ച് രൂപീകരിച്ച സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോംഗ് എഡ്യൂക്കേഷനിൽ (സ്‌കോൾ -കേരള )അനധികൃത നിയമനത്തിന് നീക്കം നടക്കുന്നതായി പരാതി. ജനറൽ കൗൺസിൽ യോഗം തീരുമാനിക്കാതെയാണ് നിയമന നീക്കം നടക്കുന്നത്. വർഷത്തിൽ രണ്ടുതവണയെങ്കിലും കൂടേണ്ട ജനറൽ കൗൺസിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഒരിക്കൽ പോലും കൂടിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു .
മാനദണ്ഡങ്ങൾ പാലിക്കാതെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച 28 പേരെ അടുത്തിടെ ഉയർന്ന ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു.ഇവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് അണിയറയിൽ നടക്കുന്നത്.
നേരത്തെ പിരിച്ചുവിട്ട ജീവനക്കാർ ഹൈക്കോടതിയിൽ നിന്നു നേടിയ ഉത്തരവ് അനുസരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം അപേക്ഷ സ്വീകരിച്ചു മാത്രമേ നിയമനം നടത്താൻ പാടൂള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു . മുൻപ് ഈ രീതിയിലാണ് നിയമനം നടന്നിരുന്നതെങ്കിലും അപേക്ഷ പോലും സമർപ്പിക്കാതെയാണ് സമീപകാലത്ത് നിയമനം നടന്നിട്ടുള്ളതെന്നാണ് ആക്ഷേപം. ഓപ്പൺ സ്‌കൂളിൽ ജോലി ചെയ്തിരുന്ന ജീവനക്കാരെ സ്‌കോൾ കേരളയിൽ നിയമനം നൽകുന്നതിന് ഒന്നാമത് ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോൾ അട്ടിമറിച്ചിരിക്കുകയാണ്. താത്കാലിക നിയമങ്ങൾ എംപ്ലോയ്‌മെന്റ് ഓഫീസ് വഴി നടത്തണമെന്ന നിയമം ഉള്ളപ്പോഴാണ് അനധികൃത നിയമങ്ങൾ നടന്നിരിക്കുന്നത്. ഇത്തരം നടപടികൾക്കെതിരെ നിയമപരമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം കൗൺസിൽ അംഗങ്ങൾ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA