തിരുവനന്തപുരം: ശ്രീലങ്കൻ വ്യോമസേനയിലെയും നാവികസേനയിലെയും വൈമാനികർക്ക്, കപ്പലുകളിലെ ഹെലികോപ്ടർ ഓപ്പറേഷനുകൾക്ക് പരിശീലനം നൽകാൻ ഇന്ത്യൻ നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ (എ.എൽ.എച്ച്) കാട്ടുനായകെയിലെ ശ്രീലങ്കൻ എയർബേസിലെത്തി. പരിശീലനം ഒരാഴ്ച നീളും. ശ്രീലങ്കൻ നാവികസേനയുടെ അഡ്വാൻസ്ഡ് ഓഫ്ഷോർ പട്രോൾ വെസൽ ആയ സയൂരാലയിൽ സംഘം ഡെക്ക് ലാൻഡിംഗ് പരിശീലനം നടത്തി. കേന്ദ്ര സർക്കാരിന്റെ 'അയൽപക്കത്തിന് ആദ്യം' എന്ന നയത്തിന്റെ ഭാഗമായാണ് പരിശീലനം. ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള ധാരണയും ഏകോപനവും സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സൗഹൃദ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. മാരിടൈം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരിശീലനം ലക്ഷ്യമിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |