തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (മേഴ്സി ചാൻസ് 2013-2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 150രൂപ പിഴയോടെ മാർച്ച് 13വരെയും 400രൂപ പിഴയോടുകൂടി 15വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
മൈനർ പരീക്ഷാ
ടൈംടേബിൾ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഏഴാം സെമസ്റ്റർ ബി.ടെക് മൈനർ പരീക്ഷയുടെ (2019 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 18ന് രാവിലെ 9.30മുതൽ ഉച്ചയ്ക്ക് 12.30വരെയാണ് പരീക്ഷ.
2020-'21 കാലയളവിൽ നടത്തിയ ബിടെക് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിൽ റീഫണ്ടിന് അർഹരായ 18209വിദ്യാർത്ഥികൾക്ക് റീഫണ്ട് നൽകി. വിദ്യാർത്ഥികളുടെ പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിലൂടെ നേടിയ മാർക്കിലെ വ്യത്യാസം 15ശതമാനത്തിൽ കൂടുതലാണെങ്കിൽ ഫീസ് തിരികെ നൽകണമെന്നാണ് വാഴ്സിറ്റി നിയമം.
കോളേജ് അദ്ധ്യാപകർക്ക് പരിശീലനം
തിരുവനന്തപുരം: ലെറ്റ്സ് ഗോ ഡിജിറ്റൽ പദ്ധതിയിൽ എല്ലാ കോളേജ് അദ്ധ്യാപകർക്കും ഡിജിറ്റൽ ലേണിംഗ് മാനേജ്മെന്റിൽ പരിശീലനം നൽകുന്നു. 13മുതൽ 17വരെ വൈകിട്ട് 6മുതൽ 8വരെയാണ് പരിശീലനം. msheckerala@gmail.comൽ സ്ഥാപന മേധാവികൾക്ക് രജിസ്ട്രേഷൻ നടത്താം. ഫോൺ:7561018708
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |