തിരുവനന്തപുരം: പി.ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള മോപ് അപ് അലോട്ട്മെന്റിലേക്ക് 20മുതൽ 21ന് വൈകിട്ട് നാലുവരെ പുതുതായി ഓപ്ഷൻ രജിസ്ട്രേഷൻ നടത്താം. അഖിലേന്ത്യാ മോപ് അപ് അലോട്ട്മെന്റ് സുപ്രീംകോടതി ഉത്തരവ് പ്രകാരം റദ്ദാക്കിയതിനാൽ, സീറ്റ് സറണ്ടർ ചെയ്യാൻ 19ന് വൈകിട്ട് നാലുവരെ അവസരമുണ്ട്. വിശദ വിവരങ്ങൾക്ക് www.cee.kerala.gov.in. ഹെൽപ്പ് ലൈൻ- 04712525300.
ഡിപ്ലോമ പ്രവേശനം: ഓപ്ഷൻ ഇന്നു കൂടി
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള കോളേജ്/കോഴ്സ് ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓൺലൈനായി ഓപ്ഷനുകൾ ഇന്നു കൂടി നൽകാം.ഫോൺ: 0471-2560363, 364.
വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്
തിരുവനന്തപുരം: സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ പൗൾട്രി സയൻസ് വിദ്യാഭ്യാസ യോഗ്യതയുളള വെറ്ററിനറി ഡോക്ടർമാരെ ആവശ്യമുണ്ട്. പ്രായപരിധി 22നും 29നും മദ്ധ്യേ. വിശദമായ ബയോഡേറ്റ സഹിതം 20നകം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി 30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9446364116.
സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം : മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു വർഷത്തെ താത്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. എം.എസ്സി സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഒഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 28ന് വൈകിട്ട് മൂന്നിനകം സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 04712553540.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |