ഗവ, എയ്ഡഡ്, സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 10 വരെ നീട്ടി.
എൽ എൽ.എം. (2020 - 2021) സി.എസ്.എസ്., കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ഫിൽ. കെമിസ്ട്രി (2020 - 2021) സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എസ്സി എൻവയോൺമെന്റൽ സയൻസ്, ബയോടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി./ബികോം എൽ എൽ.ബി./ബി.ബി.എ എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം.
അവസാന വർഷ ബി.എ ആന്വൽ സ്കീം (പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ) പരീക്ഷകളിൽ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, ഇക്കണോമിക്സ്, ബി.എ അഫ്സൽ - ഉൽ - ഉലാമ മെയിൻ വിഷയങ്ങളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 5 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ, നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജർമ്മനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി പഠനം
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്,ഹോസ്പിറ്റാലിറ്റി എന്നിവയിൽ ജോലിയോടൊപ്പം പഠനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.പഠനസമയത്ത് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.സെന്ററുകളിലെ സൗജന്യ ഹയർ എഡ്യൂക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവും നൽകും.അവസാന തീയതി ജൂലായ് 30.വിവരങ്ങൾക്ക്:9037208477,8089272008.
മംഗല്യ പദ്ധതി:ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: ബി.പി.എൽ വിഭാഗത്തിലെ 18 നും 50 നുമിടയിൽ പ്രായമുള്ള വിധവകൾക്കും വിവാഹ മോചനം നേടിയവക്കുമുള്ള പുനർ വിവാഹത്തിന് 25,000 രൂപ ധന സഹായം നൽകുന്ന 'മംഗല്യ'പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആദ്യ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിവാഹ ബന്ധം വേർപ്പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പുനർ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവയ്ക്കൊപ്പം www.schemes.wcd.kerala.gov.in ൽ അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |