തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെ.എസ്.യു.എം) ബിഗ് ഡെമോ ഡേ എട്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 19 ന് നടത്തുന്ന വെർച്വൽ പ്രദർശനത്തിൽ സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം. ഫിൻടെക് സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ച ഉത്പന്നങ്ങളും സേവനങ്ങളും എക്സ്പോയിൽ പ്രദർശിപ്പിക്കും. വ്യവസായികൾക്കും നിക്ഷേപകർക്കും സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്താം. ഫിൻടെക് സ്റ്റാർട്ടപ്പുകൾക്ക് നൂതന ആശയങ്ങൾ അവതരിപ്പിക്കാനും ബിസിനസ് അവസരങ്ങൾ കണ്ടെത്താനും കഴിയും. കോർപ്പറേറ്റുകൾ, നിക്ഷേപകർ, ബിസിനസ് പങ്കാളികൾ, എം.എസ്.എം.ഇകൾ എന്നിവർക്ക് മുന്നിൽ സ്റ്റാർട്ടപ്പുകൾക്ക് ആശയങ്ങൾ അവതരിപ്പിക്കാം. അവസാന തീയതി ആഗസ്റ്റ് 20. രജിസ്ട്രേഷൻ ലിങ്ക്: https://bit.ly/bdd8ksum. കൂടുതൽ വിവരങ്ങൾക്ക്: https://business.startupmission.in/demoday.
തൊഴിലാളി ക്ഷേമനിധി ബോർഡ്
സ്പെഷ്യൽ റിവാർഡ് നൽകും
തിരുവനന്തപുരം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2021-22 അദ്ധ്യയന വർഷത്തിൽ കലാ-കായിക-അക്കാഡമിക് രംഗത്തെ മികവിന് തൊഴിലാളികളുടെ മക്കൾക്ക് സ്പെഷ്യൽ റിവാർഡ് നൽകും. അവസാന തീയതി സെപ്തംബർ 30. ഫോൺ: 0471-2475773.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |