തിരുവനന്തപുരം: കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (എൻ.ഐ.സി) കേരളത്തിലെ മേധാവിയായി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പി.വി. മോഹൻ കൃഷ്ണൻ ചുമതലയേറ്റു.തൃശൂർ സ്വദേശിയാണ്. വെള്ളയമ്പലത്താണ് ആസ്ഥാനം. നേരത്തേ ഗുജറാത്ത് എൻ.ഐ.സി മേധാവിയായിരുന്നു. 1989 ൽ ലക്ഷദ്വീപ് യൂണിറ്റ് രൂപീകരിക്കുന്നതുൾപ്പെടെ വിവിധ ഐ.സി.ടി, ഇ-ഗവേണൻസ് ചുമതലകൾ വഹിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ മുംബയ് ഹൈക്കോടതി എൻ.ഐ.സി സെന്ററിന്റെ തലവനായിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലും ജോലി നോക്കി. 33 വർഷത്തെ സേവനത്തിനിടെ, ഇ-ഗവേണൻസ് സംരംഭങ്ങളുടെ ഭാഗമായി ഗുജറാത്തിലെ ജുഡീഷ്യറിയുടെയും സംസ്ഥാന ഗവൺമെന്റ് വകുപ്പുകളുടെയും വിവിധ പദ്ധതികൾ ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |