SignIn
Kerala Kaumudi Online
Friday, 19 April 2024 6.44 AM IST

ഐ.എൻ.ടി.യു.സി പ്ളാറ്റിനം ജൂബിലി സമ്മേളനം മേയ് മൂന്നിനും നാലിനും

intuc

തിരുവനന്തപുരം: ഐ.എൻ.ടി.യു.സി പ്ളാറ്റിനം ജൂബിലി സമ്മേളനം മേയ് 3,4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കഴക്കൂട്ടം ടെക്നോപാർക്കിന് എതിർവശത്തുള്ള അൽസാജ് അരീനയിൽ നടക്കുന്ന സമ്മേളനം മൂന്നിന് രാഹുൽഗാന്ധി എം.പി ഉദ്ഘാ‌ടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.‌ഡി.സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

മുട്ടത്തറയ്ക്ക് സമീപം പരുത്തിക്കുഴിയിൽ മൂന്നുനിലകളിൽ പണികഴിപ്പിച്ച ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ (കെ.കരുണാകരൻ സ്മാരക മന്ദിരം) ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. മേയ് രണ്ടിന് ഐ.എൻ.ടി.യു.സി കേന്ദ്ര പ്രവർത്തക സമിതിയോഗം ചേരും. 500 യുവാക്കളും 1000 വനിതകളും ഉൾപ്പെടെ 15,000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ പ്രസ്ഥാനമായ ഐ.എൻ.ടി.യു.സിയുടെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങൾ സമ്മേളനത്തിൽ കൈക്കൊള്ളുമെന്നും ചന്ദ്രശേഖരൻ പറ‌ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTUC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.