കൽപ്പറ്റ: പോക്സോ കേസിലെ അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽപ്പോയ അമ്പലവയൽ സ്റ്റേഷനിലെ എ.എസ്.ഐ ടി.ജി ബാബുവിനെ ഇതുവരെ കണ്ടെത്താനായില്ല. വിവിധ സ്ഥലങ്ങളിൽ പൊലീസ് തെരച്ചിൽ തുടരുന്നു. ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും എസ്.സി, എസ്.ടി നിയമപ്രകാരവും കേസെടുത്തു.
ഊട്ടിയിലെ ലോഡ്ജിൽ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് 16കാരിയോട് ബാബു മോശമായി പെരുമാറിയത്. തെളിവെടുപ്പ് പൂർത്തിയാക്കി ഊട്ടിയിൽ നിന്നും മടങ്ങുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിയെ മാറ്റി നിറുത്തി കൈയിൽ കയറിപ്പിടിക്കുകയും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി. ഷെൽട്ടർ ഹോമിൽ നടത്തിയ കൗൺസലിംഗിനിടെയാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |