തിരുവനന്തപുരം: മുഖ്യമന്ത്റിയുടെ പൊലീസ് മെഡൽ ഇനിമുതൽ ഐ.പി.എസ് ഉദ്യോഗസ്ഥർക്കും നൽകും. ഇതിനായി മെഡലുകളുടെ എണ്ണം 285ൽ നിന്ന് 300 ആയി ഉയർത്തി. ഐ.പി.എസ് ഇല്ലാത്ത എസ്.പിമാർക്ക് വരെയായിരുന്നു ഇതുവരെ മെഡലുകൾ നൽകിയിരുന്നത്. വിശിഷ്ടസേവനത്തിനും ധീരതയ്ക്കുമാണ് മുഖ്യമന്ത്റിയുടെ പൊലീസ് മെഡൽ സമ്മാനിക്കുന്നത്. ഫീൽഡ് വിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് മെഡൽ നൽകുന്നത്. പൊലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ചാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |