തിരുവനന്തപുരം: ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം അപകടകരമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഐ.എസ്.ആർ.ഒ സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മനിർഭർഭാരത് പരിപാടിയുടെ ഭാഗമായി ഐ.എസ്.ആർ.ഒ.യുടെ പ്രവർത്തനത്തിന്റെ നല്ലൊരുഭാഗം സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അത്യന്തം അപകടരമായ ഈ നീക്കത്തെ ചെറുത്തു തോൽപ്പിക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾ കേരളത്തിൽ നടപ്പാക്കില്ല എന്നതാണ് എൽ.ഡി.എഫ് സർക്കാരിന്റെ ഉറച്ച നിലപാടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |