SignIn
Kerala Kaumudi Online
Friday, 29 March 2024 7.56 AM IST

ഡോ.ബീനകുമാരി ജെ.എസ്.എസ് ജനറൽ സെക്രട്ടറി

ss

തിരുവനന്തപുരം: ജെ.എസ്.എസ് ജനറൽ സെക്രട്ടറിയായി ഗൗരിഅമ്മയുടെ സഹോദരിയുടെ മകളും ജെ.എസ്.എസിന്റെ സംഘടനാകാര്യ ചുമതലയുള്ള സെക്രട്ടറിയുമായ ഡോ. പി.സി.ബീനകുമാരിയെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായിരുന്ന ഗൗരിഅമ്മയുടെ വേർപാടിനെ തുടർന്നാണിത്.

പാർട്ടിയുടെ പേരിലുള്ള ആലപ്പുഴയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് തങ്ങളുടെ അധീനതയിലാണെന്നും അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനം ആരംഭിക്കുമെന്നും ബീന അറിയിച്ചു.

ജെ.എസ്.എസ്, എൽ.ഡി.എഫിനൊപ്പമാണെന്നും തങ്ങളിൽ നിന്ന് വിട്ടുപോയി യു.ഡി.എഫുമായി സഹകരിക്കുന്നവരുമായി യോജിക്കാനില്ലെന്നും ബീന പറഞ്ഞു.

എസ്.എൻ കോളേജിൽ നിന്ന് പ്രൊഫസറായി വിരമിച്ച ബീന പി.എസ്.സി മുൻ അംഗവുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JSS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.