SignIn
Kerala Kaumudi Online
Saturday, 20 April 2024 2.21 AM IST

ഓർഡിനൻസ് ആവശ്യപ്പെട്ട് യാക്കോബായസഭ

jacobite-church

കൊച്ചി: സഭാതർക്കം ഹിതപരിശോധനയിലൂടെ പരിഹരിക്കണമെന്ന ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്റെ ശുപാർശയെ പിന്തുണച്ച് യാക്കോബായസഭ പള്ളികളിൽ പ്രമേയം അവതരിപ്പിച്ചു

യാക്കോബായ - ഓർത്തഡോക്സ് തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുന്നതാണ് കമ്മിഷന്റെ ശുപാർശയെന്ന് പ്രമേയത്തിൽ പറയുന്നു. ഇടവകാംഗങ്ങളുടെ ഉടമസ്ഥതാവകാശവും ആരാധനാ സ്വാതന്ത്ര്യവും സംരക്ഷിക്കാൻ പര്യാപ്തമാണ് നിർദ്ദേശം. ശവസംസ്കാരം സംബന്ധിച്ച് സെമിത്തേരി ഓർഡിനൻസ് പാസാക്കിയ മാതൃകയിൽ കമ്മിഷൻ ശുപാർശകൾ നടപ്പാക്കാൻ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും പ്രമേയത്തിൽ പറയുന്നു. തിരുവല്ല കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ സിറിയൻ പള്ളി സെക്രട്ടറി ജോൺ വർഗീസ് ചിലറയിൽ ഒപ്പിട്ട പ്രമേയമാണ് അവതരിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JACOBITE CHURCH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.