കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ചടയമംഗലം ജടായുപ്പാറ ടൂറിസം പ്രവർത്തനം ആരംഭിച്ചതായി എർത്ത് സെന്റർ ചെയർമാൻ രാജീവ് അഞ്ചൽ അറിയിച്ചു. ആദ്യ ഡോസ് വാക്സിൻ എടുത്ത് 14 ദിവസം കഴിഞ്ഞവർ, 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവായവർ, രോഗം ഭേദമായി ഒരു മാസം കഴിഞ്ഞവർ എന്നിവർക്കാണ് പ്രവേശനം. 16 വയസിന് താഴെ പ്രായമുള്ള സന്ദർശകർക്ക് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഓൺലൈൻ ടിക്കറ്റ് വില്പന ഉണ്ടായിരിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |