SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.11 PM IST

ജലജീവൻ കുടിവെള്ളം: കൊല്ലം മുന്നിൽ

jal-jeevan-mission

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ഗ്രാമീണ കുടുംബംഗങ്ങൾക്കും 2024ൽ പൈപ്പിലൂടെ കുടിവെള്ളം നൽകുന്നതിനുള്ള ജലജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ കൊല്ലം ജില്ല ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്.

2020ൽ ആരംഭിച്ച പദ്ധതി പൂർത്തിയാകാൻ 18 മാസം ബാക്കിയുണ്ട്. കൊല്ലത്ത് 6,16,333 വീടുകളുള്ളതിൽ 1,64,729ൽ പുതിയതായി കണക്‌ഷൻ നൽകി. പദ്ധതി ആരംഭിക്കുമ്പോൾ 1,47,779 കണക്‌ഷനുകളാണ് ഉണ്ടായിരുന്നത്. ആകെ 3,12,508 വീടുകളിൽ പൈപ്പ് കണക്‌ഷനായി.

തിരിവനന്തപുരം ജില്ലയിൽ 6,86,069 വീടുകളുള്ളതിൽ 3,​15,​295ലും കണക‌്ഷനായി. ജലജീവൻ വഴി നൽകിയത് 1,48,483. കല്ലിയൂർ പഞ്ചായത്ത് 100 ശതമാനം വീടുകളിലും കണക്‌ഷൻ നൽകി. അതേസമയം മലയിൻകീഴ്,​ മാറനല്ലൂർ,​ പാറശാല,​ കാരോട്,​ ചെങ്കൽ,​ കുന്നത്തുകാൽ എന്നിവിടങ്ങളിൽ ഭൂമിയുടെ അപര്യാപ്തതയെ തുടർന്ന് ഇതുവരെ പദ്ധതി തുടങ്ങാനായിട്ടില്ല.

റാങ്കിംഗ് ഇങ്ങനെ

ഭരണാനുമതി,​ സാങ്കേതികാനുമതി,​ ടെൻഡർ നടപടികൾ, നടത്തിപ്പ് വേഗത എന്നീ കാര്യങ്ങളാണ് റാങ്ക് നിർണയിക്കാനായി കണക്കിലെടുത്തത്. ഭരണാനുമതിയിൽ തലസ്ഥാനം 100 ശതമാനം മാർക്കും നേടി. സാങ്കേതികാനുമതിയിൽ 150ൽ 113,​ ടെൻഡറിൽ 120,​ പ്രവൃത്തികൾ തുടങ്ങുന്നതിൽ 100ൽ 68 മാർക്ക് എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്.

ജലജീവൻ മിഷൻ

ആകെ കണക്‌ഷൻ

70.68 ലക്ഷം

ഇതുവരെ നൽകിയത്

31.03 ലക്ഷം

39.65 ലക്ഷം
നൽകാനുള്ളത്


പദ്ധതിവിഹിതം (ശതമാനത്തിൽ)​

കേന്ദ്രം - 45

സംസ്ഥാനം - 30

പഞ്ചായത്ത് - 15

ഗുണഭോക്താവ് - 10

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAL JEEVAN MISSION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.