തിരുവനന്തപുരം: പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും, ഇന്ത്യയുടെ കൈയിലുള്ള കാശ്മീരിനെ ഇന്ത്യൻ അധിനിവേശ കാശ്മീരെന്നും വിശേഷിപ്പിച്ച് രാജ്യദ്രോഹകുറ്റം ചെയ്ത കെ.ടി. ജലീലിനെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും ധർണയും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി. ജലീലിന്റെ കോലം കത്തിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധം ഉണ്ടാകും. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച ജലീലിനെ രാജ്യദ്രാഹിയായിക്കണ്ട് കേസെടുക്കണമെന്ന് സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷ കെ.പി. ശശികല ആവശ്യപ്പെട്ടു. ആർ.എസ്.എസ് അഖില ഭാരതീയ മുൻ കാര്യകാരി സദസ്യൻ എസ്. സേതുമാധവൻ ഐക്യവേദി ഭാരവാഹികളായ വൽത്സൻ തില്ലങ്കേരി, കെ.പി. ഹരിദാസ്, സി.ബാബു, പി. സുധാകരൻ, ഇ.എസ്. ബിജു, മഞ്ഞപ്പാറ സുരേഷ്, ബിന്ദു മോഹൻ, പി. സുശികുമാർ, പി. ജ്യോതീന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |