SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.15 PM IST

ഭാരത് ജോഡോ യാത്ര മാറ്റത്തിന്റെ തുടക്കം: ജയറാം രമേശ്

jayaram-ramesh

തിരുവനന്തപുരം: ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്‌ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്ന് കോൺഗ്രസ് മാദ്ധ്യമ വിഭാഗം തലവനും മുതിർന്ന നേതാവുമായ ജയറാം രമേശ് പറഞ്ഞു. നെയ്യാറ്റിൻകര മാധവി മന്ദിരത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ കേൾക്കാൻ വേണ്ടിയാണ് ഈ യാത്ര. ഉദയ്‌പൂർ ചിന്തൻ ശിബിരം നൽകിയ ആശയമാണ് ഭാരത് ജോഡോ യാത്ര. രാജ്യത്ത് സാമ്പത്തിക അസമത്വവും സാമൂഹികമായ ഭിന്നിപ്പും വർദ്ധിക്കുകയാണ്. ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി നീക്കമെങ്കിൽ ഇന്ത്യയെ ഒരുമിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. യാത്ര അവസാനിക്കുന്നതോടെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ ശക്തിവർദ്ധിക്കും. തമിഴ്‌നാട്ടിൽ 59 കിലോമീറ്റർ നടന്നാണ് യാത്ര കേരളത്തിലേക്ക് പ്രവേശിച്ചത്. 18 ദിവസമാണ് കേരളത്തിലെ പര്യടനം. ഒക്‌ടോബർ ഒന്നിന് യാത്ര കർണാടകയിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYARAM RAMESH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.