SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.04 PM IST

ആത്മീയചൂഷണം തടയണം: ക്രിസ്ത്യൻ കൗൺസിൽ

varna

കൊച്ചി: കപടമായ ആത്മീയത സൃഷ്ടിച്ച് വിശ്വാസികളെ നിരന്തരമായി ചൂഷണം ചെയ്യുന്ന പൗരോഹിത്യ ധാർഷ്ഠ്യവും അപ്രമാദിത്വവും അവസാനിപ്പിക്കേണ്ടകാലം അതിക്രമിച്ചെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു. 'സംസ്‌കാര ശുശ്രൂഷയും കത്തോലിക്കസഭയും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു.

തോമസ് മാത്യു, അഡ്വ. ജോസ് ജോസഫ്, ജോസഫ് വെളിവിൽ, അഡ്വ. വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, ഇ.ആർ. ജോസഫ്, സ്റ്റാൻലി പൗലോസ്, ലോനൻ ജോയ് തുടങ്ങിയവർ പ്രസംഗിച്ചു. സഭാ നവീകരണത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് പ്രൊഫ. എ.ജെ. പോളികാർപ്പ്, അഡ്വ. ജോസ് ജോസഫ് എന്നിവർക്ക് കുര്യൻ വർണശാലയും തോമസ് മാത്യുവും ഫലകം സമ്മാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.