തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന സ്ഥാപനങ്ങളിൽ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.അവസാന തീയതി ഏപ്രിൽ 30. അപേക്ഷ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും www.scu.kerala.gov.in സന്ദർശിക്കുക.
മദ്ധ്യവേനലവധി പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 അദ്ധ്യയന വർഷത്തെ മദ്ധ്യവേനലവധി ഏപ്രിൽ 3 മുതൽ മേയ് 31 വരെയായി പുനഃക്രമീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ആശാൻസ്മാരകത്തിൽ കാവ്യാലാപന മത്സരം 10ന്
തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ 150 -ാം ജൻമവാർഷികാഘോഷങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിൽ ഏപ്രിൽ 10ന് വിദ്യാത്ഥികൾക്കായി ആശാൻ കവിതാലാപന മത്സരം നടത്തും. എൽ.പി വിഭാഗത്തിന് ചണ്ഡാലഭിക്ഷുകിയിലെയും യു.പി വിഭാഗത്തിന് പുഷ്പവാടിയിലെയും വരികളും എച്ച്.എസ്, പ്ളസ് ടു വിഭാഗത്തിന് മണിമാലയിലെ ശ്ളോകങ്ങളുമാണ് ചൊല്ലേണ്ടത്. പൊതുവിഭാഗത്തിൽ മത്സരിക്കുന്ന മുതിർന്നവർക്ക് ഇഷ്ടമുള്ള ആശാൻ കവിത ചൊല്ലാം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഫലകവും നൽകും. പങ്കെടുക്കുന്നതിന് 7ന് മുമ്പ് തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം. ഫോൺ- 0471- 2618873, 9995778969.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |