തിരുവനന്തപുരം: സംവിധായകനും എഴുത്തുകാരനുമായിരുന്ന പി. പദ്മരാജന്റെ പേരിലുള്ള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ സംവിധാനത്തിന് ജിയോ ബേബി നേടി. 25,000 രൂപയാണ് സമ്മാനത്തുക. 'ഹാസ്യം" എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് ജയരാജ് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം നേടി. 15,000 രൂപയാണ് പുരസ്കാരം.
'മുറിനാവ്" എന്ന കൃതിയ്ക്ക് മനോജ് കുറൂരാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്കാരം നേടി. 20,000 രൂപയാണ് പുരസ്കാരം. കെ. രേഖയുടെ അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും മികച്ച ചെറുകഥയായി തിരഞ്ഞെടുക്കപ്പെട്ടു. 15,000 രൂപയാണ് സമ്മാനം. പി. പദ്മരാജന്റെ ജന്മദിനമായ ഇന്ന് വിതരണം ചെയ്യേണ്ട പുരസ്കാരങ്ങൾ കൊവിഡ് വ്യാപനം കണക്കിലെടുത്ത് പിന്നീട് നൽകും. സംവിധായകൻ ബ്ലെസി ചെയർമാനും ബീനാ രഞ്ജിനി, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളായുമുള്ള സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |