SignIn
Kerala Kaumudi Online
Friday, 19 April 2024 8.53 PM IST

ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന്

jishnu-

കോഴിക്കോട്: പൊലീസ് അന്വേഷിച്ചെത്തിയ പോക്സോകേസ് പ്രതിയെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം.

ചെറുവണ്ണൂർ ബി.സി റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണുവിനെയാണ് (28) കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസിനെ ഭയന്ന് മറഞ്ഞിരുന്ന ഇയാൾ ഉയരമുള്ള മതിലിൽ നിന്ന് റോഡിലേക്ക് ചാടിയപ്പോൾ തലയ്ക്കും വാരിയെല്ലിനും ക്ഷതമേറ്റതാകാമെന്നാണ് കരുതുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ നിഗമനത്തിലെത്താൻ കഴിയൂവെന്ന് അന്വേഷണസംഘം പറഞ്ഞു.അതേസമയം, പൊലീസോ പൊലീസിനോടൊപ്പം വന്നവരോ മതിലിൽ ചേർത്ത് ഇടിച്ചതാവാം മരണകാരണമെന്നാണ് ജിഷ്ണുവിന്റെ പിതാവ് സുരേഷ്‌കുമാറിന്റെ ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JISHNU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.