തിരുവനന്തപുരം: തിരുവനന്തപുരം സംസ്കൃതകോളേജിൽ സംസ്കൃതം സ്പെഷ്യൽ സാഹിത്യ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം ജൂൺ 13ന് രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഗസ്റ്റ് ലക്ചറർ ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് പ്രകാരം രജിസ്റ്റർ ചെയ്തവർ യോഗ്യത, ജനനത്തീയതി, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
വ്യോമസേനയിൽ ഓഫീസറാകാം
ന്യൂഡൽഹി: വ്യോമസേനയുടെ ഫ്ലൈയിംഗ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ), മീറ്റിയറോളജി ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഒാഫിസർ തസ്തികയിൽ നിയമനം നടത്തും. സ്ത്രീകൾക്കും അപേക്ഷിക്കാം.
അവസാനതീയതി ജൂൺ 30. 2023 ജൂലായിൽ ഹൈദരാബാദിൽ തുടങ്ങുന്ന ഫ്ളൈയിംഗ്, ഗ്രൗണ്ട് ടെക്നിക്കൽ ബ്രാഞ്ചിന് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ചയും പരിശീലനം നൽകും. ഫ്ലൈയിംഗ് ഓഫിസർക്ക് ശമ്പളം 56,100–1,77,500 രൂപയും ഫ്ലൈറ്റ് കേഡറ്റുകൾക്ക് സ്റ്റൈപ്പന്റ് 56,100 രൂപയും പരിശീലനകാലയളവിൽ ലഭിക്കും. അപേക്ഷാഫീസ് 250 രൂപ. എൻ.സി. സി സ്പെഷ്യൽ എൻട്രി, മീറ്റിയറോളജി എൻട്രികളിൽ ഫീസ് വേണ്ട. വിശദവിവരങ്ങൾ https://careerindianairforce.cdac.in, https://afcat.cdac.in ൽ
യു.ജി.സിയിൽ ലീഗൽ കൺസൾട്ടന്റ്
ന്യൂഡൽഹി: യു.ജി.സിയിൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കും. നാലുഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നിയമത്തിൽ ബിരുദമുള്ള, ആറുവർഷത്തെ പ്രവൃത്തിപരിചയമുള്ള ഗവ, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ, ഗവ. ഏജൻസികൾ, റഗുലേറ്ററി അതോറിറ്റി എന്നിവിടങ്ങളിൽ ജോലി ചെയ്തവർക്ക് അപേക്ഷിക്കാം. ശമ്പള സ്കെയിൽ 60,000- 70,000. വിശദവിവരങ്ങൾ www.ugc.ac.in/jobsൽ
ഗസ്റ്റ് അദ്ധ്യാപക നിയമനം
തിരുവനന്തപുരം: താനൂർ സി.എച്ച്.എം.കെ.എം. ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 16ന് രാവിലെ 10 ന് നടത്തും. യു.ജി.സി യോഗ്യതയുള്ള, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ യോഗ്യതകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. നെറ്റ് യോഗ്യതയുള്ളർ ഇല്ലെങ്കിൽ പി.ജിക്ക് (55 ശതമാനം യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദാംശങ്ങൾ gctanur.ac.inൽ.
ജർമ്മനിയിൽ തുടർപഠനവും ജോലിയും
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടു പൂർത്തിയായ വിദ്യാർത്ഥികൾക്ക് ജർമ്മനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി, ലൊജിസ്റ്റിക് എന്നിവയിൽ 'ജോലിയോടൊപ്പം പഠനം" എന്ന പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ ഹയർ എഡ്യുക്കേഷൻ കരിയർ ഗൈഡൻസിൽ പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സൗജന്യ ജർമ്മൻ ഭാഷാ പരിശീലനവും നൽകും. ഫോൺ: 8138025058
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |