തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്ഥാനമെമ്പാടും പ്രതിഷേധങ്ങൾ നടക്കുമ്പോൾ , ഇടതുമുന്നണി ഘടക കക്ഷിയായ കേരള കോൺഗ്രസ് -എം നേതാവ് ജോസ് കെ. മാണി പുലർത്തുന്ന മൗനം വെടിയണമെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരൻ ആവശ്യപ്പെട്ടു.
ചങ്ങനാശേരിയിലെ മാടപ്പള്ളിയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധിച്ച സ്ത്രീകളെ പോലിസ് അതിക്രൂരമായി മർദ്ദിക്കുമ്പോൾ , സ്ഥലത്തെ കേരള കോൺഗ്രസ് എം.എൽ.എ. ജോബ് മൈക്കിൾ സിൽവർ ലൈൻ പദ്ധതിക്കനുകൂലമായി നിയമസഭയിൽ പ്രസംഗിക്കുകയായിരുന്നു.പദ്ധതിക്കെതിരെ രംഗത്ത് വരുന്നവർ തീവ്രവാദികളെന്നാണ് സർക്കാർ പറയുന്നത്. . കേന്ദ്രാനുമതിയില്ലാത്ത പദ്ധതി നടപ്പാക്കാൻ സർക്കാർ കാട്ടുന്ന വ്യഗ്രത കമ്മിഷൻ ലക്ഷ്യമിട്ടുള്ളതാണെന്നും ശൂരനാട് രാജശേഖരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |