SignIn
Kerala Kaumudi Online
Saturday, 20 April 2024 1.31 AM IST

മാദ്ധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന്

journalist

തിരുവനന്തപുരം: കൊവിഡ് മൂലം ജീവൻ നഷ്ടപ്പെടുന്ന മാദ്ധ്യമപ്രവർത്തകരുടെ എണ്ണം ഇന്ത്യയിൽ 170 കടന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായി മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ഇതൊരു ദേശീയ പ്രശ്നമായി കണ്ട് അടിയന്തര നടപടി

സ്വീകരിക്കണമെന്നും മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. മാദ്ധ്യമ പ്രവർത്തകൻ വിപിൻചന്ദിന്റെ മരണത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് തുല്യമായ സേവനം കാഴ്ചവയ്ക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടതായി കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) അറിയിച്ചു. വാക്‌സിനേഷൻ നൽകുന്ന കാര്യത്തിലും മാദ്ധ്യമപ്രവർത്തകർക്ക് അർഹമായ പരിഗണന നൽകണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOURNALIST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.