തിരുവനന്തപുരം: മനസിലെ ജാതിക്കറ മാറ്റാൻ സാമൂഹ്യ വിപ്ലവം അനിവാര്യമാണെന്ന് മന്ത്രി
കെ. രാധാകൃഷ്ണൻ പറഞ്ഞു. അംബേദ്കർ ജയന്തിയുടെ ഭാഗമായി നിയമസഭാ മന്ദിരത്തിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരിൽ അടിച്ചമർത്തപ്പെട്ടവരെ അവകാശ ബോധമുള്ളവരാക്കുകയാണ് അംബേദ്കർ ചെയ്തത്. ജാതിവ്യവസ്ഥയെ കൂടുതൽ തീവ്രമാക്കാനും ഒപ്പം ഭരണഘടന മൂല്യങ്ങൾ അട്ടിമറിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുക്കാനുള്ള കരുത്ത് അംബേദ്കറിന്റെ സ്മരണ നമുക്കേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രി വി. ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ എന്നിവരും പുഷ്പാർച്ചന നടത്തി. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരൻ നായർ, പട്ടികജാതി വികസന വകുപ്പ് അഡിഷണൽ ഡയറക്ടർ വി. സജീവ്, ജോയിന്റ് ഡയറക്ടർ എസ്. രാജേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.വി. ശ്രീലാൽ, ചീഫ് പബ്ലിസിറ്റി ഓഫീസർ വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |