SignIn
Kerala Kaumudi Online
Thursday, 18 April 2024 5.11 PM IST

കെ-റെയിൽ ഡി.പി.ആർ പ്രതിപക്ഷത്തിന്റെ ആശങ്കകൾ ശരിവയ്ക്കുന്നു: വി.ഡി. സതീശൻ

p

കൊച്ചി: കെ-റെയിലിനെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ആശങ്കകളെല്ലാം ശരിവയ്ക്കുന്നതാണ് ഡി.പി.ആറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

292 കിലോമീറ്ററല്ല, 328 കിലോമീറ്റർ ദൂരത്തിലാണ് എംബാങ്ക്‌മെന്റ്. പ്രളയ നിരപ്പിനേക്കാൾ ഒന്നു മുതൽ എട്ടു വരെ മീറ്റർ ഉയരത്തിലാണ് നിർമ്മാണം. റെയിലിന് ഇരുവശവും മുപ്പത് മീറ്ററിൽ നിർമ്മാണം അനുവദിക്കില്ല. വേലിയല്ല, 200 കിലോമീറ്ററോളം ഇരുവശവും മതിൽ കെട്ടും. സിൽവർ ലൈൻ കൊറിഡോർ തന്നെ വെള്ളം നിറഞ്ഞ് ഡാം പോലെയാകുമോയെന്ന സംശയവും ഡി.പി.ആറിലുണ്ട്. ഇതൊക്കെയാണ് പ്രതിപക്ഷവും പറഞ്ഞത്. ഒരു ദിവസം മുഴുവൻ മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന സംസ്ഥാനത്ത് ഇത് വലിയ ദുരന്തമുണ്ടാക്കും.

നിയമ വിരുദ്ധമായാണ് സർക്കാർ കെ-റെയിൽ എന്നു രേഖപ്പെടുത്തി കല്ലിട്ടത്. നിയമം ലംഘിച്ചത് സർക്കാരാണ്, കല്ല് പിഴുതെറിഞ്ഞവരല്ല.

പൈനാവ് കേസിൽ ഉൾപ്പെട്ടവർ നിരപരാധികളാണെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞത്. ആദ്യം പൊലീസ് റിപ്പോർട്ട് വരട്ടെ. പുറത്തു നിന്നെത്തിയ ആറു പേർ നൂറു പേരെ ആക്രമിച്ചെന്നാണോ കേസെന്നും സതീശൻ ചോദിച്ചു.

മരണത്തിന്റെ വ്യാപാരികൾ

കൊച്ചി: രണ്ടാഴ്ചയ്ക്കുള്ളി​ൽ കൊവി​ഡ് വ്യാപനം രൂക്ഷമാകുമെന്ന് ആരോഗ്യമന്ത്രി​ മുന്നറി​യി​പ്പ് നൽകുമ്പോഴും പാർട്ടി സമ്മേളനങ്ങളും തിരുവാതിര കളിയുമായി സി.പി.എം മുന്നോട്ടു പോവുകയാണെന്ന് വി​.ഡി​.സതീശൻ പറഞ്ഞു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനാണ് യൂണിവേഴ്‌സിറ്റി സമരം ഉൾപ്പെടെ എല്ലാ പരിപാടികളും യു.ഡി.എഫും കോൺഗ്രസും മാറ്റിയത്.

കൊവിഡ് തുടങ്ങിയ കാലത്ത് അതിർത്തിയിൽ കുടുങ്ങിയ സാധാരണക്കാർക്ക് കുടിവെള്ളവും ഭക്ഷണവും നൽകാൻ പോയ കോൺഗ്രസ് എം.പിമാരെയും എം.എൽ.എമാരെയും മരണത്തിന്റെ വ്യാപാരികൾ എന്നു വിളിച്ച് ആക്ഷേപിച്ചവർക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോൾ ആരാണ് മരണത്തിന്റെ വ്യാപാരികൾ?

തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത എം.എൽ.എയ്ക്ക് ഉൾപ്പെടെ കൊവിഡ് ബാധിച്ചി​ട്ടും സമ്മേളനം നിറുത്തിയില്ല. 50 പേരിലേറെ കൂടിയാൽ നടപടി എടുക്കുമെന്ന് ജി​ല്ലാ കളക്ടറുടെ ഉത്തരവുള്ളപ്പോഴും 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ് സതീശൻ പറഞ്ഞു.

ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വി​ട്ട​ത്
ക​ണ്ണി​ൽ​ ​പൊ​ടി​യി​ടാ​ൻ​:​ ​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​യു​ടെ​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വി​ട്ട് ​സ​ർ​ക്കാ​ർ​ ​ജ​ന​ങ്ങ​ളു​ടെ​ ​ക​ണ്ണി​ൽ​ ​പൊ​ടി​യി​ടു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ.​ ​സാ​മൂ​ഹ്യാ​ഘാ​ത​ ​പ​ഠ​ന​മോ​ ​പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ ​പ​ഠ​ന​മോ​ ​ന​ട​ത്താ​തെ​ ​ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വി​ടു​ന്ന​ത് ​എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ​ ​ചൂ​ഷ​ണം​ ​ചെ​യ്യാ​നു​ള്ള​ ​സി.​പി.​എ​മ്മി​ന്റെ​ ​ത​ന്ത്ര​മാ​ണ് ​പ​ദ്ധ​തി​യെ​ന്ന് ​വ്യ​ക്ത​മാ​യി.​ ​ക്വാ​റി​ ​മാ​ഫി​യ​യെ​ ​സ​ഹാ​യി​ക്ക​ലാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​ല​ക്ഷ്യം.​ ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​മ​ണ​ലും​ ​ക​ല്ലും​ ​കൊ​ണ്ടു​വ​രു​മെ​ന്ന് ​പ​റ​യു​ന്ന​ത് ​വ​ലി​യ​ ​അ​ഴി​മ​തി​ ​ല​ക്ഷ്യ​മി​ട്ടാ​ണ്.​ ​എ​ത്ര​ ​ക​ല്ലും​ ​മ​ണ്ണും​ ​വേ​ണം​ ​എ​ന്ന് ​കൃ​ത്യ​മാ​യി​ ​പ​റ​യാ​ൻ​ ​ക​ഴി​യാ​ത്ത​ ​ത​ട്ടി​ക്കൂ​ട്ട് ​ഡി.​പി.​ആ​റാ​ണ് ​ഇ​തെ​ന്ന് ​പു​റ​ത്തു​വി​ട്ട​വ​ർ​ ​ത​ന്നെ​ ​സ​മ്മ​തി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​സി​ൽ​വ​ർ​ലൈ​ൻ​ ​കേ​ര​ള​ത്തെ​ ​വി​ഭ​ജി​ക്കു​മെ​ന്ന​ ​ഇ.​ ​ശ്രീ​ധ​ര​ന്റെ​ ​മു​ന്ന​റി​യി​പ്പ് ​ശ​രി​യാ​വു​ക​യാ​ണ്.​ ​രാ​ജ്യ​ത്തെ​ ​മ​ഹാ​ന​ഗ​ര​ങ്ങ​ളാ​യ​ ​മും​ബ​യെ​യും​ ​അ​ഹ​മ്മ​ദാ​ബാ​ദി​നെ​യും​ ​ബ​ന്ധി​പ്പി​ക്കു​ന്ന​ ​ബു​ള്ള​റ്റ് ​ട്രെ​യി​നി​ൽ​ ​വ​രെ​ 36,000​ ​യാ​ത്ര​ക്കാ​രെ​ ​പ്ര​തീ​ക്ഷി​ക്കു​മ്പോ​ൾ​ ​സി​ൽ​വ​ർ​ലൈ​നി​ൽ​ 80,000​ ​യാ​ത്ര​ക്കാ​രെ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ​എ​ന്ത് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ചോ​ദി​ച്ചു.

സി​ൽ​വ​ർ​ ​ലൈ​ൻ​ ​ഡി.​പി.​ആ​ർ​ ​വൻ
ആ​പ​ത്ത് ​:​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​നോ​ട്ടീ​സ് ​ന​ല്കി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പു​റ​ത്തു​വി​ട്ട​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​വി​ശ​ദ​ ​പ​ദ്ധ​തി​ ​രേ​ഖ​ ​(​ഡി.​പി.​ആ​ർ​)​ ​പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ​ ​പ​തി​ന്മ​ട​ങ്ങ് ​അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി.
അ​പ​ക​ടം​ ​തി​രി​ച്ച​റി​ഞ്ഞാ​ണ് ​സ​ർ​ക്കാ​ർ​ ​ഡി.​പി.​ആ​ർ​ ​ര​ഹ​സ്യ​മാ​യി​ ​സൂ​ക്ഷി​ച്ച​ത്.​ ​പ്ര​തി​രോ​ധ,​ ​വ്യോ​മ​സേ​നാ​ ​മ​ന്ത്രാ​ല​യ​ങ്ങ​ൾ,​ ​ക്ലാ​സി​ഫൈ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​തു​ട​ങ്ങി​യ​ ​സാ​ങ്കേ​തി​ക​ത​ ​പ​റ​ഞ്ഞ് ​നാ​ട്ടു​കാ​രെ​ ​പേ​ടി​പ്പി​ച്ച് ​അ​നാ​യാ​സം​ ​പാ​ത​യു​ണ്ടാ​ക്കാ​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​ക​രു​തി​യ​ത്.​ ​ഡി.​പി.​ആ​ർ​ ​പു​റ​ത്തു​വ​ന്ന​തോ​ടെ​ ​യു.​ഡി.​എ​ഫും​ ​കോ​ൺ​ഗ്ര​സും​ ​സ്വീ​ക​രി​ച്ച​ ​നി​ല​പാ​ട് ​നൂ​റ് ​ശ​ത​മാ​നം​ ​ശ​രി​യാ​യി​രു​ന്നെ​ന്ന് ​ബോ​ദ്ധ്യ​മാ​യി.​ ​ഇ​ത് ​പ​ദ്ധ​തി​ക്കെ​തി​രാ​യ​ ​പ്ര​ക്ഷോ​ഭ​ത്തി​ന് ​ക​രു​ത്ത് ​പ​ക​രും.
സം​സ്ഥാ​ന​ത്തെ​ ​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം​ ​പ​രാ​ജ​യ​മാ​ണെ​ന്ന് ​വ​രു​ത്താ​ൻ​ ​ഡി.​പി.​ആ​ർ​ ​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ 2020​ ​ആ​ഗ​സ്റ്റ് 18​ന് ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​ഒ​ഫ് ​എ​ക്ക​ണോ​മി​ക് ​അ​ഫ​യേ​ഴ്സ് ​യോ​ഗ​ത്തി​ലെ​ ​തീ​രു​മാ​നം​ ​ഇ​തോ​ടൊ​പ്പം​ ​കൂ​ട്ടി​ ​വാ​യി​ക്ക​ണം.​ ​കേ​ര​ള​ത്തി​ൽ​ ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ത് 5,900​ ​കോ​ടി​യു​ടെ​ 12​ ​പ​ദ്ധ​തി​ക​ളും​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലു​ള്ള​ത് 37,300​ ​കോ​ടി​യു​ടെ​ 8​ ​പ​ദ്ധ​തി​ക​ളു​മാ​ണ്.​ ​ഇ​തി​ൽ​ ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നും​ ​മ​റ്റു​ ​പ​ദ്ധ​തി​ക​ൾ​ ​ഉ​പേ​ക്ഷി​ച്ച് ​ആ​ ​ഫ​ണ്ട് ​മ​റ്റു​ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ​ന​ല്കാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​സി​ൽ​വ​ർ​ ​ലൈ​ൻ​ ​പ​ദ്ധ​തി​ക്ക് ​സ​ഹാ​യം​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​കേ​ര​ള​ത്തി​ന്റെ​ ​മ​റ്റ് ​പ​ദ്ധ​തി​ക​ളെ​ ​കു​രു​തി​ ​ക​ഴി​ക്കു​ക​യാ​ണ് ​സ​ർ​ക്കാ​ർ​ ​ചെ​യ്ത​ത്.
കേ​ര​ള​ത്തി​ൽ​ ​തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന​ ​വെ​ള്ള​പ്പൊ​ക്ക​വും​ ​കാ​ലാ​വ​സ്ഥാ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളും​ ​ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള​ ​പ​ദ്ധ​തി​ ​പ​രി​സ്ഥി​തി​ക്ക് ​ക​ന​ത്ത​ ​ആ​ഘാ​ത​മു​ണ്ടാ​ക്കു​ന്ന​താ​ണ്.​ ​എ​ന്നാ​ൽ,​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ഒ​രു​ ​ഏ​ജ​ൻ​സി​ ​ദ്രു​ത​ഗ​തി​യി​ൽ​ ​ശു​ഷ്ക​മാ​യ​ ​പാ​രി​സ്ഥി​തി​കാ​ഘാ​ത​ ​പ​ഠ​നം​ ​ന​ട​ത്തി​ ​സ​ർ​ക്കാ​ർ​ ​നി​ല​പാ​ടു​ക​ൾ​ക്ക് ​വെ​ള്ള​പൂ​ശു​ക​യാ​യി​രു​ന്നു.​ ​ഇ​തൊ​രു​ ​അം​ഗീ​കൃ​ത​ ​ഏ​ജ​ൻ​സി​യ​ല്ല.
പ​ദ്ധ​തി​ച്ചെ​ല​വ് ​കു​റ​ച്ചു​ ​കാ​ട്ടാ​ൻ​ ​ഡി.​പി.​ആ​റി​ൽ​ ​ധാ​രാ​ളം​ ​തി​രി​മ​റി​ ​കാ​ട്ടി​യി​ട്ടു​ണ്ട്.​ ​യാ​ത്ര​ക്കാ​രു​ടെ​ ​എ​ണ്ണം​ ​കൂ​ട്ടി​യ​പ്പോ​ൾ,​ ​നി​ർ​മ്മാ​ണ​ച്ചെ​ല​വ് ​കു​ത്ത​നെ​ ​കു​റ​ച്ചു​ ​കാ​ട്ടി.​ ​നി​ല​വി​ലു​ള്ള​ ​റോ​ഡു​ക​ളോ,​ ​റെ​യി​ൽ​വെ​ ​ലൈ​നു​ക​ളോ​ ​മെ​ച്ച​പ്പെ​ടു​ത്ത​രു​ത്,​ ​റോ​ഡു​ക​ളി​ൽ​ ​ടോ​ൾ​ ​തു​ട​ങ്ങി​യ​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​സം​സ്ഥാ​ന​ത്തി​ന് ​ഹാ​നി​ക​ര​മാ​ണെ​ന്ന് ​സു​ധാ​ക​ര​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KRAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.