SignIn
Kerala Kaumudi Online
Thursday, 25 April 2024 5.56 AM IST

സിൽവർലൈൻ ബദൽ സംവാദം: കെ-റെയിൽ എം.ഡിക്കും ക്ഷണം

a

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ചർച്ച ചെയ്യാൻ മേയ് നാലിന് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ജനകീയ ബദൽ സംവാദത്തിലേക്ക് കെ-റെയിൽ എം.ഡി വി. അജിത്കുമാറിനെയും ക്ഷണിച്ച് ജനകീയ പ്രതിരോധ സമിതി. സമിതി പ്രതിനിധികളായ എം. ഷാജർഖാൻ, ലക്ഷ്മി ആർ. ശേഖർ, ഗോപകുമാർ എന്നിവർ കെ.ആർ.ഡി.സി.എൽ ഓഫീസിലെത്തിയാണ് ക്ഷണിച്ചത്. പരിപാടിയുടെ ഷെഡ്യൂൾ പരിശോധിച്ചശേഷം തീരുമാനമറിയിക്കാമെന്ന് എം.ഡി മറുപടി നൽകി. നേരത്തെ മുഖ്യമന്ത്രിയെയും ക്ഷണിച്ചിരുന്നു. വേദിയും സമയവും തീരുമാനിച്ചിട്ടില്ല.

സിൽവർലൈനിന് സാദ്ധ്യതാ പഠനം നടത്തിയ അലോക് കുമാർ വർമ്മ, മെട്രോമാൻ ഇ. ശ്രീധരൻ, മുൻമന്ത്രി തോമസ് ഐസക്, ഡോ. കെ.പി. കണ്ണൻ, പരിസ്ഥിതി ഗവേഷകൻ ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി. മാത്യു, കുഞ്ചെറിയ പി. ഐസക്, ആർ.വി.ജി. മേനോൻ, ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, സി.ആർ. നീലകണ്ഠൻ, ജോൺ പെരുവന്താനം, ഡോ. എം.പി. മത്തായി തുടങ്ങിയവരേയും ജനപ്രതിനിധികളെയും ജനകീയ പരിസ്ഥിതി പ്രവർത്തകരെയും സംവാദത്തിലേക്ക് ക്ഷണിച്ചതായി സമിതി ജനറൽ സെക്രട്ടറി എം. ഷാജർഖാൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.