SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.58 AM IST

ഭൂമിയേറ്റെടുക്കൽ സംസ്ഥാനത്തിന്റെ അധികാരം: കെ റെയിൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും, സംസ്ഥാന സർക്കാരിന് ഭൂമി ഏ​റ്റെടുക്കാനും സാമൂഹികാഘാത പഠനം നടത്താനും അധികാരമുണ്ടെന്നും കെ-റെയിൽ. അലൈൻമെന്റിന്റെ അതിർത്തിയിൽ അതിരടയാള കല്ലുകൾ സ്ഥാപിക്കാനും സർക്കാരിന് അധികാരമുണ്ട്. ഭൂമി ഏ​റ്റെടുക്കലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണ്. അതിന് കേന്ദ്ര സർക്കാരിന്റേയോ റെയിൽവേ ബോർഡിന്റേയോ പ്രത്യേക അനുമതി വാങ്ങേണ്ടതില്ല.

വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) റെയിൽവേ ബോർഡിന്റെ പരിശോധനയിലാണ്. പ്രാഥമിക പരിശോധനയ്ക്കു ശേഷം ബോർഡ് ആവശ്യപ്പെട്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകും. തത്വത്തിലുള്ള അനുമതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏ​റ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്നതും അലൈൻമെന്റിന്റെ അതിരയാളം സ്ഥാപിക്കുന്നതും.

2016 ഓഗസ്​റ്റ് 5ന് കേന്ദ്ര ധനകാര്യ മന്ത്റാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടത്തിൽ സർക്കാർ പദ്ധതികൾക്ക് നിക്ഷേപത്തിനു മുന്നോടിയായി ചെയ്യാവുന്ന കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇതുപ്രകാരം സാദ്ധ്യതാ പഠനങ്ങൾ, വിശദമായ പദ്ധതിരേഖയുണ്ടാക്കൽ, പ്രാരംഭ പരീക്ഷണങ്ങൾ, സർവേകൾ, അന്വേഷണങ്ങൾ, ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ, അതിർത്തി മതിലുകളുടെ നിർമ്മാണം, റോഡുകളുടെ നിർമ്മാണം, ചെറിയ പാലങ്ങളും കലുങ്കുകളും നിർമ്മിക്കൽ, വൈദ്യുതി, കുടിവെള്ള ലൈനുകളുടെ നിർമ്മാണം, ഓഫീസുകളുടെ നിർമ്മാണം, താത്കാലിക താമസ സൗകര്യങ്ങളൊരുക്കൽ, പരിസ്ഥിതി മാനേജ്‌മെന്റ് പ്ലാനുകൾ തയ്യാറാക്കൽ, ബദൽ വനവത്കരണം, വനഭൂമി തരം മാ​റ്റുന്നതിനുള്ള പണം നൽകൽ എന്നിവ നടത്താം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.