തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര,സംസ്ഥാന സർക്കാരുകൾ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും കെ-റെയിൽ അറിയിച്ചു. കേന്ദ്ര സർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാര നൽകിയതിനെതുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടരുകയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കിട്ടുന്ന മുറയ്ക്ക്,പദ്ധതിയുടെ തുടർനടപടികളിലേക്ക് കടക്കും.
അന്തിമാനുമതിക്കു മുന്നോടിയായി,ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ പഠനം,കണ്ടൽക്കാടുകളുടെ സംരക്ഷണം,തീരദേശ പരിപാലനം തുടങ്ങിയവ വിവിധ ഏജൻസികൾ പൂർത്തിയാക്കി വരികയാണ്. സിൽവർലൈൻ അലൈൻമെന്റിൽ വരുന്ന റെയിൽവേ ഭൂമിയുടേയും നിലിവിലുള്ള റെയിൽവേ കെട്ടിടങ്ങളുടേയും റെയിൽവേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമർപ്പിക്കാൻ റെയിൽവേ ബോർഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ വിവരങ്ങൾ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |