കോഴിക്കോട്: പ്രഥമ റവന്യൂ അവാർഡുകൾക്ക് അടുത്തവർഷം തുടക്കമിടുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വില്ലേജ് ഓഫീസർമാർ മുതൽ കളക്ടർ വരെയുള്ളവരുടെ പ്രവർത്തനം വിലയിരുത്തിയുള്ള അവാർഡുകൾ റവന്യൂ ദിനാചരണത്തോടനുബന്ധിച്ച് ഫെബ്രുവരി 24നാണ് സമ്മാനിക്കുക.
റവന്യൂവകുപ്പിനെ അഴിമതിമുക്തമാക്കാൻ കടുത്ത നടപടികളുണ്ടാവും. ഇതിനായി റവന്യൂവിജിലൻസ് ഉടച്ചുവാർക്കുമെന്നും കാലിക്കറ്റ് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ മന്ത്രി വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ പ്രത്യേക കാൾ സെന്ററുകൾ ഏർപ്പെടുത്തും.
റവന്യൂ ഉദ്യോഗസ്ഥർക്ക് കാലാനുസൃതമായ തുടർപരിശീലനം ഉറപ്പാക്കും. ഇതിനു വേണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് സംവിധാനം ശക്തിപ്പെടുത്തും.
മുട്ടിൽ മരം മുറി കേസുമായുള്ള ചോദ്യത്തിന് ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |