SignIn
Kerala Kaumudi Online
Friday, 29 March 2024 1.56 AM IST

വസ്തുതരംമാറ്റം: തീർപ്പാക്കൽ വേഗത്തിലാക്കാൻ നിർദ്ദേശം

v

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന വസ്തു തരംമാറ്റ അപേക്ഷകളുടെ തീർപ്പാക്കൽ കൂടുതൽ വേഗത്തിലാക്കാൻ മന്ത്രി കെ.രാജൻ ലാൻഡ് റവന്യുകമ്മിഷണർക്ക് നിർദ്ദേശം നൽകി. നടപടികൾ തീർത്തും സുതാര്യമായിരിക്കണം. അപേക്ഷ തീർപ്പാക്കൽ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദ്ദേശം.

ഇതുവരെ നടന്ന തരംമാറ്റൽ നടപടികളിൽ യോഗം തൃപ്തി രേഖപ്പെടുത്തി. അപേക്ഷ തീർപ്പാക്കലിന് വേണ്ടി ഒന്നോ രണ്ടോ ജില്ലകളിലൊഴികെ താത്കാലിക നിയമനമടക്കമുള്ള എല്ലാ നടപടികളും പൂർത്തിയായി. ഈ ജില്ലകളിലും രണ്ട് ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർണ നിലയിലാവും. നവംബറിനുള്ളിൽ എല്ലാ കടലാസ് അപേക്ഷകളും തീർപ്പാവും. ഈ മാസം 31ന് പുനലൂരിൽ നടക്കുന്ന സംസ്ഥാനതല പട്ടയ വിതരണ പരിപാടിക്കുശേഷം ആർ.ഡി.ഒ മാരുടെ യോഗം ഓൺലൈനായി ചേരാനും തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K RAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.