SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.35 PM IST

ഗവർണറുടെ നടപടി സ്വാഗതാർഹം: കെ. സുധാകരൻ

k-sudakaran

തിരുവനന്തപുരം: സർവകലാശാലകളുടെ വിശ്വാസ്യതയും സ്വയംഭരണവും നിലനിറുത്താൻ ഗവർണർ സ്വീകരിക്കുന്ന സുതാര്യ നടപടികളെ കോൺഗ്രസ് പിന്തുണയ്‌ക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. സി.പി.എമ്മിന്റെ ബന്ധുനിയമനം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച നടപടി ഗവർണർ പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കുന്നതാണ്. ക്ഷുദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ ഗവർണർ ഒറ്റയ്ക്കാവില്ല. എൽ.ഡി.എഫ് ഭരണത്തിൽ കഴിഞ്ഞ ആറുവർഷം നടന്ന ചട്ടവിരുദ്ധ നിയമനങ്ങൾ അന്വേഷിക്കണം. കണ്ണൂർ, കേരള, കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിൽ യോഗ്യതയുമുള്ളവരെ മറികടന്ന് സി.പി.എമ്മിനായി നിരവധി ക്രമക്കേട് നടന്നെന്നും സുധാകരൻ ആരോപിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K SUDAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.